റിയാദ്: സന്ദർശകരെ നിയന്ത്രിക്കാൻ സാധിക്കാത്തതിനെ തുടർന്ന് റിയാദിലെ ബൊളിവാർഡ് സിറ്റി അടച്ചുപൂട്ടി. വെള്ളിയാഴ്ച 200,000 ത്തിലധികം സന്ദർശകരാണ് ഇവിടേയ്ക്ക് എത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പേർ ഒരുമിച്ച് ബൊളിവാർഡ് സിറ്റിയിലേക്ക് എത്തുന്നത്. സിറ്റി അടച്ചുപൂട്ടുന്നതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) തലവൻ തുർക്കി അൽ ഷെയ്ഖ്(Turki Al Sheikh) പ്രഖ്യാപിച്ചു.
സേവന നിലവാരവും സന്ദർശകരുടെ സൗകര്യവും ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് അടച്ചുപൂട്ടൽ എന്ന് ചൂണ്ടിക്കാട്ടി അൽ ഷെയ്ഖ് പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. റിയാദ് നിവാസികൾക്കും സന്ദർശകർക്കും റിയാദ് സീസണിലെ ഏറ്റവും മികച്ച് എന്റർടെയിൻമെന്റ് സോണായിരുന്നു ബൊളിവാർഡ് സിറ്റി.
എല്ലാവർഷവും ശൈത്യകാലത്ത് ആയിരക്കണക്കിന് സംഗീതകച്ചേരികളും എക്സിബിഷനുകളും മറ്റ് സവിശേഷ വിനോദ പരിപാടികളും ബൊളിവാർഡ് സിറ്റിയിൽ അരങ്ങേറാറുണ്ടായിരുന്നു. ഈ സീസണിൽ ഒരു കൂട്ടം സെലിബ്രിറ്റികളുടെയും പ്രമുഖ ബ്രാൻഡുകളുടെയും പങ്കാളിത്തവുമാണ്ടായി.
സന്ദർശകർക്കും മറ്റ് പരിപാടികൾ അവതരിപ്പിക്കുന്നതിനുമായി മികച്ച സൗകര്യങ്ങളോടെ ബൊളിവാർഡ് സിറ്റി അധികം വൈകാതെ തുറന്നേക്കും.
+ There are no comments
Add yours