നിയമ ലംഘനങ്ങൾ; 2023ൽ ഏറ്റവും കൂടുതൽ പ്രവാസികളെ നാടുകടത്തിയത് കുവൈറ്റ്

1 min read
Spread the love

കുവൈറ്റ്: കുവൈറ്റിൽ നിയമലംഘനങ്ങളുടെ പേരിൽ കഴിഞ്ഞ വർഷം 25,191 പുരുഷന്മാരും 17,701 സ്ത്രീകളും അടക്കം 42,892 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ട്. നിയമലംഘനം നടത്തുന്നതിന്റെ പേരിൽ കുവൈറ്റ് പുതിയ റെക്കോർഡ് തന്നെ തീർത്തിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം പറ‍ഞ്ഞു.

ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ കണക്കാണ് മന്ത്രാലയം ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. മുൻ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദി(Sheikh Talal Al Khaled)ന്റെ നിർദ്ദേശമനുസരിച്ചാണ് നിയമലംഘനം നടത്തുന്ന പ്രവാസികളെ തിരിച്ചയയ്ക്കാൻ നിയമം പ്രാബല്യത്തിൽ വരുന്നതും കർശനമാക്കുന്നതും.

റെസിഡൻസി നിയമങ്ങളും മറ്റ് നിയന്ത്രണങ്ങളും നടപ്പിലാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് നിയമം കർശനമാക്കാൻ കാരണമായതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പറയുന്നു. നിയമങ്ങൾ കർശനമായി പാലിക്കാനും ഏതെങ്കിലും ലംഘനങ്ങൾ ഒഴിവാക്കാനും പ്രവാസികളോട് അഭ്യർത്ഥിച്ചു, പക്ഷേ ചിലർ അത് മുഖവിലയ്ക്കെടുത്തില്ലെന്നും അത്തരമാളുകളെ രാജ്യത്ത് നിർത്താൻ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours