അവധിക്കാല യാത്ര നന്നായി ഉറങ്ങാൻ കഴിയുന്നിടത്തേക്ക്; എന്താണ് സ്ലീപ്പ് ടൂറിസം – പുതിയ പഠനവുമായി യു.എ.ഇ

1 min read
Spread the love

യു.എ.ഇ: സാഹസികതയ്‌ക്കോ വിനോദത്തിനോ വേണ്ടിയുള്ള യാത്രകളുടെ എണ്ണം യു.എ.ഇയിലെ ആളുകൾ കുറയ്ക്കുകയാണെന്നും പകരം സ്ലീപ്പ് ടൂറിസത്തിന് പ്രാധാന്യം നൽകുകയാണെന്നും പുതിയ പഠനം തെളിയിക്കുന്നു.

ഏത് പ്രദേശത്ത് ചെന്നാലും ഉറക്കത്തിന് യാതൊരു തടസ്സവും സംഭവിക്കരുതെന്നും ഇങ്ങനെ നന്നായി ഉറങ്ങാൻ കഴിയുന്ന പ്രദേശങ്ങളിലേക്ക് മാത്രം അവധിക്കാല യാത്ര നടത്തുകയും ചെയ്യുന്നതിനെയാണ് സ്ലീപ്പ് ടുറിസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ആഗോള ട്രാവൽ സൈറ്റായ സ്കൈസ്‌കാനർ ബുധനാഴ്ച പുറത്തിറക്കിയ ഒരു പഠന റിപ്പോർട്ടിൽ യുഎഇയിലെ 80 ശതമാനം ആളുകളും കുറച്ച് വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഇപ്പോൾ നന്നായി ഉറങ്ങാൻ കഴിയുന്നതിനെ കുറിച്ച് ബോധവാൻമാരാണെന്ന് പറയുന്നു.

സ്കൈസ്‌കാനർ പറയുന്നതനുസരിച്ച്, 46 ശതമാനം യുഎഇ യാത്രക്കാരും ഒരു രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ലഭിക്കുന്നില്ലെന്ന് പരാതിപ്പെടുന്നു. 59 ശതമാനം പേർ 2024-ൽ ഒരു സ്ലീപ്പ് റിട്രീറ്റ് പ്രതിവിധി ആവശ്യമാണെന്ന് അഭിപ്രായപ്പെടുന്നതായും പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അവധിക്കാല യാത്രകളിൽ നന്നായി ഉറങ്ങാൻ സാധിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.

ഇങ്ങനെ നന്നായി ഉറങ്ങാൻ സാധിക്കുന്ന അവധിക്കാല യാത്രകൾക്ക് പറ്റിയ സ്ഥലമായി ഇവർ കണ്ടെത്തിയത് ഹായ് ആൻ (വിയറ്റ്‌നാം), സാന്റോറിനി, റോം എന്നീ സ്ഥലങ്ങളാണെന്നും യു.എ.ഇയിലെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours