ദോഹ: അവധിക്കാലം അടുത്തതിനാൽ രാജ്യത്തേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടാനും മറ്റു രാജ്യങ്ങളിലേക്ക് ഖത്തറിൽ നിന്ന് യാത്രക്കാർ പുറപ്പെടാനും തുടങ്ങുന്നതോടെ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം കൂടും എന്ന് മുന്നറിയിപ്പുമായി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ.
യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി ആണ് വിമാനത്താവള അധികൃതർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സ്‌കൂളുകൾക്ക് ശൈത്യകാല അവധി തുടങ്ങാൻ പോകുകയാണ്. രാജ്യത്തിന് പുറത്തേക്ക് പോകുന്നവരുടെ എണ്ണം കൂടുതൽ ആണ്.
ഇതോടെയാണ് വിമാനത്താവളത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിരിക്കുന്നത്. ഡിജിറ്റൽ വേ ഫൈൻഡർ യാത്രക്കാർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ എല്ലായിടത്തേക്കും വഴികാട്ടാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ഡിജിറ്റൽ ടച്ച് പോയിന്റുകളിലുമുള്ള ക്യുആർ കോഡുകൾ ഉപയോഗിച്ച് ടെർമിനലിൽ വഴി തെറ്റാതെ സഞ്ചരിക്കാൻ സാധിക്കും. പാസഞ്ചർ ഡിജിറ്റൽ അസിസ്റ്റൻസ് കിയോസ്‌കികളും ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്.
സഹായത്തിനായി ജീവനക്കാരും ഇവിടെ ഉണ്ട്. വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും യാത്രാ നടപടികൾ വേഗത്തിലാക്കാനും യാത്രക്കാർ പാലിക്കണ്ട നിർദേശങ്ങൾ കഴിഞ്ഞ ദിവസം ആണ് പുറത്തുവിട്ടത്.
+ There are no comments
Add yours