അവസരം മുതലാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ്; മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടാകണമെന്ന് ആന്റണി ബ്ലിങ്കൻ

0 min read
Spread the love

അറബ് ഇസ്രയേൽ ബന്ധം കൂടുതൽ മികച്ചതാകണമെന്നും സൗഹാർദ്ദപരമാകണമെന്നും, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
യുദ്ധാനന്തര മിഡിൽ ഈസ്റ്റിനായുള്ള യുഎസിന്റെ കാഴ്ചപ്പാട് പലസ്തീന് ഒപ്പം നിൽക്കുക എന്നതാണ് എന്നും ഇസ്രയേലും അറബ് രാജ്യങ്ങളും തമ്മിൽ സാധാരണ നിലയിലേക്കുള്ള ബന്ധം പുനസ്ഥാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

മാത്രമല്ല ഇസ്രയേൽ ഗാസ യുദ്ധത്തിനുശേഷം വ്യത്യസ്ത സമവാക്യത്തിലേക്ക് നീങ്ങാൻ ഇരു രാജ്യങ്ങളും തയ്യാറാകണമെന്നും വേൾഡ് എക്കണോമിക് ഫോറത്തിൽ സംസാരിക്കവേ ബ്ലിങ്കൻ പറഞ്ഞു. കിട്ടിയ അവസരം മുതലാക്കണോ എന്ന് തീരുമാനിക്കേണ്ടത് ഇസ്രയേലാണ് കൂടുതൽ ഫലപ്രദമായ സ്വയംഭരണം രൂപപ്പെടുത്താൻ പലസ്തീൻ ഇനിയെങ്കിലും തീരുമാനിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങണമെന്ന് സൗദി അറേബ്യയും ഖത്തറും ആഹ്വാനം ചെയ്തതോടെ യുദ്ധം ലോകരാജ്യങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കി. സൗദിയുടെയും ഖത്തറിന്റെയും അതേ തീരുമാനത്തിനൊപ്പം ആണ് യുഎസ്സെന്നും ബ്ലിങ്കൻ പറഞ്ഞു.

ഒരു രാജ്യത്തെ മുഴുവൻ ഇങ്ങനെ ചുട്ടുകരിക്കുന്ന യുദ്ധ നിയമങ്ങൾ വീണ്ടും പരിഷ്കരിക്കണമെന്നും, ഇത്തരം യുദ്ധങ്ങൾ ആ രാജ്യത്തെ ജനതയെ മാത്രമല്ല ഭാവിയിലെ സമ്പദ് വ്യവസ്ഥയെ കൂടി പ്രതികൂലമായി ബാധിക്കുകയാണ് എന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു

ഇസ്രയേലുമായുള്ള ഏതു ഒത്തുതീർപ്പിനും പലസ്തീൻ ശ്രമിക്കണം. അതിന് പലസ്തീൻ ഒപ്പം മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും കൂടെ നിൽക്കണമെന്നും ഇസ്രയേലിന്റെ ആവശ്യങ്ങൾ ന്യായമാണെങ്കിൽ മാത്രം അമേരിക്ക അനുകൂലിക്കുമെന്നും ബ്ലിങ്കൻ കൂട്ടിചേർത്തു

You May Also Like

More From Author

+ There are no comments

Add yours