ഇത്തിഹാദ് റെയിൽ; യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി – അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര

1 min read
Spread the love

യു.എ.ഇ: അബുദാബിക്കും അൽ ദന്നയ്ക്കും ഇടയിൽ യുഎഇയുടെ ആദ്യ പാസഞ്ചർ റെയിൽ സർവ്വീസ് നടത്തി. അബുദാബി, അൽ ദന്ന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ റെയിൽ യാത്ര വ്യാഴാഴ്ചയാണ് ഇത്തിഹാദ് റെയിൽ നടത്തിയത്.

വ്യവസായ, അഡ്വാൻസ്‌ഡ് ടെക്‌നോളജി മന്ത്രിയും അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (അഡ്‌നോക്) മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബർ(Dr Sultan bin Ahmed Al Jaber), അഡ്‌നോക്കിൻ്റെ എക്‌സിക്യൂട്ടീവ് ലീഡർഷിപ്പ് ടീം അംഗങ്ങളും യാത്രയിൽ പങ്കെടുത്തു.

ഈ സർവ്വീസ് വിജയകരമായാൽ കൂടുതൽ റെയിൽ സർവ്വീസുകൾ തുടങ്ങാനാണ് യു.എ.ഇയുടെ പദ്ധതി. റെയിൽ യാത്രയോടനുബന്ധിച്ച് അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ അഡ്‌നോക്കിൻ്റെ ഡൗൺസ്ട്രീമിലും പെട്രോകെമിക്കൽസ് ഹബ്ബിലും ഡോ അൽ ജാബർ പര്യടനം നടത്തി.

പര്യടനത്തിനിടെ, ബോറോജ് 4, അഡ്‌നോക് റിഫൈനിംഗ്, റുവൈസ് എൽഎൻജി പ്രോജക്റ്റ് എന്നിവയിലെ തന്ത്രപരമായ വളർച്ചാ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

“യുഎഇയുടെ വികസനത്തിനും ഭാവി സമ്പന്നമാക്കാനും സംഭാവന ചെയ്യുന്ന ഇത്തരം ഗതാഗത മാർ​ഗങ്ങൾ വിജയകരമായി നടപ്പിലാക്കുന്നതിനായി ഇത്തിഹാദ് റെയിലുമായുള്ള അഡ്‌നോക്കിൻ്റെ പങ്കാളിത്തം പൂർണ്ണമായും വിജയം കണ്ടിരിക്കുന്നു. ഞങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇത്തിഹാദ് റെയിൽ ചെയർമാൻ ഷെയ്ഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ(Sheikh Theyab bin Mohamed bin Zayed Al Nahyan) മേൽനോട്ടത്തിൽ അബുദാബി സിറ്റിക്കും അൽ ദന്ന സിറ്റിക്കും ഇടയിലുള്ള പാസഞ്ചർ റെയിൽ സേവനങ്ങളുടെ വികസനം യുഎഇയുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നു. ഇത്തിഹാദ് റെയിൽ പദ്ധതി വെറുമൊരു റെയിൽ ശൃംഖല മാത്രമല്ല. യുഎഇയുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ഡീകാർബണൈസേഷൻ നടത്തുമ്പോൾ സാമ്പത്തിക വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഇത് ഒരു സുപ്രധാനനാഴികകല്ലാണ്“ – ഡോ അൽ ജാബർ വ്യക്തമാക്കി

അഡ്‌നോക്കും ഇത്തിഹാദ് റെയിലും തമ്മിലുള്ള അടുത്ത തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ തുടർച്ചയാണ് റെയിൽ പാസഞ്ചർ സർവീസ്, ഷായ്ക്കും ഹബ്‌ഷാനും ഇടയിൽ അൽ റുവൈസ് ഇൻഡസ്ട്രിയൽ സിറ്റിയിലെ കയറ്റുമതി കേന്ദ്രത്തിലേക്ക് സൾഫർ ഉൽപന്നങ്ങൾ കയറ്റി അയക്കാനാണ് അഡ്‌നോക്കിന്റെ പദ്ധതി

You May Also Like

More From Author

+ There are no comments

Add yours