ചരിത്രദൗത്യവുമായി യു.എ.ഇ; സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുന്നു – യു.എസുമായി കരാറിൽ ഒപ്പുവെച്ചു

1 min read
Spread the love

ദുബായ്: ബഹിരാകാശത്ത് സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാൻ അമേരിക്കയുമായി ആ​ഗോള പദ്ധതിയിൽ ഒപ്പുവെച്ച് യു.എ.ഇ. 10 ടൺ ഭാരമുള്ള ‘ക്രൂ ആൻഡ് സയൻസ്’ എയർലോക്ക് നിർമ്മിക്കാനാണ് പദ്ധതി. 100 മില്ല്യൺ ഡോളറാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

കൂടാതെ അടുത്ത പത്ത് വർഷത്തിനുള്ളിൽ യു.എ.ഇയിൽ നിന്നും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും പദ്ധതിയുടെ ഭാ​ഗമായി ധാരണയായിട്ടുണ്ട്. കരാർ പ്രകാരം നാസയുടെ ലൂണാർ ഗേറ്റ്‌വെ സ്റ്റേഷന് യു.എ.ഇ. എയർലോക്കും സംഭാവന നൽകും. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (MBRSC) എന്നാണ് ബഹിരാകാശനിലയത്തിന് പേര് നൽകിയിരിക്കുന്നത്.

ചന്ദ്രനെ ചുറ്റുന്ന ചെറിയ മൾട്ടി പർപ്പസ് ഔട്ട്‌പോസ്റ്റിന്റെ ആദ്യ രണ്ട് മൊഡ്യൂളുകൾ 2025-ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എമിറേറ്റ്‌സ് മൊഡ്യൂൾ 2030-ൽ വിക്ഷേപിക്കാനാണ് പദ്ധതി. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററും (MBRSC) നാസയും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരം യുഎഇ ബഹിരാകാശയാത്രികൻ ഭാവിയിലെ ആർട്ടെമിസ് ദൗത്യത്തിൽ ചാന്ദ്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കും.

2030ൽ പദ്ധതി പൂർത്തിയാകുന്ന മുറയ്ക്ക് ചന്ദ്രനിലേക്കുള്ള യാത്ര നടക്കുമെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Hamdan bin Mohammed bin Rashid Al Maktoum) പറഞ്ഞു.

നാസയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കിലും എമിറേറ്റ്‌സ് എയർലോക്കിന്റെ രൂപകൽപന, വികസനം, പ്രവർത്തിപ്പിക്കൽ എന്നിവയുടെ ഉത്തരവാദിത്തം എംബിആർഎസ്‌സി(MBRSC)ക്കായിരിക്കും

You May Also Like

More From Author

+ There are no comments

Add yours