അബുദാബി: പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അടിയന്തര വെടിനിർത്തൽ കരാറിനെയും ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനവും സ്ഥിരതയും ഉറപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനെയും യുഎഇ സ്വാഗതം ചെയ്തു.
ക്രിയാത്മക സംഭാഷണത്തിന് അനുകൂലമായ അന്തരീക്ഷം വളർത്തിയെടുക്കുന്നതിലും ഇരുപക്ഷവും തമ്മിലുള്ള ധാരണ സുഗമമാക്കുന്നതിലും ഖത്തറും തുർക്കിയയും നടത്തിയ നയതന്ത്ര ശ്രമങ്ങളെയും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ പ്രശംസിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനത്തിനും വികസനത്തിനുമുള്ള പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനും സഹായിക്കുന്ന എല്ലാ ശ്രമങ്ങൾക്കും യുഎഇ പിന്തുണ ഉറപ്പിച്ചു

+ There are no comments
Add yours