യു.എ.ഇ: മേഘാവൃതമായ മൂടൽ മഞ്ഞോട് കൂടിയ കാലാവസ്ഥ യു.എ.ഇയിൽ തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ശക്തി കുറഞ്ഞതും അപകടകാരിയല്ലാത്തതുമായ കാറ്റ് വീശും. രാജ്യത്തുടനീളം ഫോഗ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചില പ്രദേശങ്ങളെ മൂടൽമഞ്ഞ് ദോഷകരമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. രാജ്യത്ത് താപനില 28 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും മെർക്കുറി 27 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പറയുന്നത്.
എന്നിരുന്നാലും, അബുദാബിയിൽ 17 ഡിഗ്രി സെൽഷ്യസും ദുബായിൽ 18 ഡിഗ്രി സെൽഷ്യസും ചുറ്റുമുള്ള പ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും ചില തീരപ്രദേശങ്ങളിലും അതിന് ചുറ്റുമുള്ള പ്രദേശങ്ങളിലും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. താപനില വ്യതിയാനത്തിൽ അബുദാബിയിൽ 35 മുതൽ 90 ശതമാനം വരെയും ദുബായിൽ 35 മുതൽ 80 ശതമാനം വരെയും ഏറ്റക്കുറിച്ചിലുകൾ ഉണ്ടാകും.
എന്നിരുന്നാലും പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
+ There are no comments
Add yours