യുഎഇ നിയമങ്ങൾ അവലോകനം ചെയ്യും, പൗരന്മാർക്കും പ്രവാസികൾക്കും ഒരുപോലെ ബാധകമാണെന്ന് ഉറപ്പാക്കും: ഷെയ്ഖ് മുഹമ്മദ്

1 min read
Spread the love

ദുബായ്: സ്വദേശികൾ വിദേശികൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും തങ്ങളുടെ നിയമങ്ങളുടെ സ്വാധീനം യുഎഇ വിലയിരുത്തും. നിയമങ്ങൾ എല്ലാവർക്കും തുല്യമായി ബാധകമാക്കുകയും ആവശ്യമെങ്കിൽ അവ അവലോകനം ചെയ്യുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

യുഎഇ ഒരു ആഗോള രാജ്യമാണെന്നും അതിൻ്റെ നിയമങ്ങൾ ഇവിടെ ജീവിക്കുന്ന എല്ലാവർക്കും ബാധകമാണെന്നും വൈസ് പ്രസിഡൻ്റ് പറഞ്ഞു. നിയമവാഴ്ച നടപ്പിലാക്കുന്നത് ഒരു പ്രധാന മുൻഗണനയായി തുടരും,” യു എ ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ എക്സ് പോസ്റ്റിൽ പറ‍ഞ്ഞു.

1971-ൽ രാജ്യം രൂപീകൃതമായതുമുതൽ എല്ലാ നിയമങ്ങളും ഫെഡറൽ ഉത്തരവുകളും നിയന്ത്രണങ്ങളും എക്സിക്യൂട്ടീവ് തീരുമാനങ്ങളും രേഖപ്പെടുത്താൻ യുഎഇ ഒരു പുതിയ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. യുഎഇയിൽ നിലവിലുള്ള നിയമനിർമ്മാണം ഉൾക്കൊള്ളുന്ന ഒരു ഏകീകൃതവും സമഗ്രവുമായ പ്ലാറ്റ്ഫോമാണ് പ്രതിനിധീകരിക്കുന്നത്.

അറബിയിലും ഇംഗ്ലീഷിലും യു.എ.ഇയിലെ നിയമങ്ങൾ ഈ ഇൻർനെറ്റ് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്, പൊതുജനങ്ങൾക്ക് ഇത് സൗജന്യമായി ആക്സസ് ചെയ്യാൻ കഴിയും. പ്ലാറ്റ്‌ഫോമിൽ 1000-ലധികം നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. പ്രാബല്യത്തിലുള്ള നിയമങ്ങളെക്കുറിച്ച് സ്പെഷ്യലിസ്റ്റുകൾക്കും വിദഗ്ധർക്കും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും തയ്യാറാക്കിക്കൊണ്ടിരിക്കുന്ന നിയമനിർമ്മാണങ്ങളെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകാനും കഴിയും.

“ഗവൺമെൻ്റിൻ്റെ സുതാര്യത ഏകീകരിക്കുക എന്നതാണ് ലക്ഷ്യം… കൂടാതെ നമ്മുടെ നിയമപരവും നിയമനിർമ്മാണപരവുമായ അന്തരീക്ഷം ലോകത്തിലെ ഏറ്റവും മികച്ചതാണെന്ന് ഉറപ്പാക്കുക,” ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.

You May Also Like

More From Author

+ There are no comments

Add yours