അബുദാബി: സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്ന സ്ഥാപനങ്ങൾക്ക് സർക്കാർ കരാറുകൾക്കുള്ള ലേലത്തിൽ മുൻഗണന നൽകുമെന്ന് യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അധികൃതർ അറിയിച്ചു.
സ്ഥാപനങ്ങളെ സ്വദേശിവത്കരണ പങ്കാളിത്ത ക്ലബ്ബിൽ ചേർക്കുക, നാഫീസ്(NAFIS) ആനുകൂല്യങ്ങൾ നൽകുക, സ്വകാര്യ മേഖലയിലെ തൊഴിലിന് യോഗ്യതയുള്ള യു.എ.ഇ. പൗരന്മാരുടെ ഡേറ്റാബേസ് ലഭ്യമാക്കുക എന്നിവയാണ് മറ്റു ആനുകൂല്യങ്ങൾ. സ്വകാര്യമേഖലയിലെ സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ തീരുമാനം.
അൻപതോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലിനായി ആറുമാസത്തിലൊരിക്കൽ ഒരുശതമാനം വീതം സ്വദേശികളെ നിയമിക്കണമെന്നാണ് വ്യവസ്ഥ.
നിയമലംഘകർക്കെതിരേ കടുത്തനടപടികളാണ് സ്വീകരിക്കുക. ആറുമാസത്തിനകം 900-ത്തിലേറെ സ്ഥാപനങ്ങൾക്കെതിരേ ഇത്തരത്തിൽ നിയമനടപടി എടുത്തിട്ടുണ്ട്. ഇതിൽ 100-ലേറെ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
+ There are no comments
Add yours