സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യു.എ.ഇ

1 min read
Spread the love

ദുബായ്: സ്വദേശിവൽക്കരണം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും വ്യാപിപ്പിക്കാൻ യുഎഇ. സ്വദേശികൾക്ക് മാനവ വിഭവശേഷ സ്വദേശിവൽകരണ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും നാഫിസും സംയുക്തമായി പരിശീലന പദ്ധതികൾക്ക് രൂപം നൽകി.

യോഗ്യരായ സ്വദേശികൾക്ക് തൊഴിൽ പരിശീലനം നൽകിയ ശേഷമാകും നിയമനം. പുതുവർഷത്തിൽ ആരംഭിക്കുന്ന അധ്യാപക തസ്തികകളുടെ സ്വദേശിവൽക്കരണത്തിൽ 2024ൽ മാത്രം ആയിരം പേർക്ക് നിയമനം നൽകുകയാണ് സർക്കാർ ലക്ഷ്യം. 2027 ആകുമ്പോഴേക്കും 4000 സ്വദേശികളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിക്കും.

സ്കൂൾ – ഓഫീസ് അഡ്മിനിസ്ട്രേഷൻ, സ്കൂൾ പ്രഫഷനലുകൾ, അറബിക് ഭാഷാ അധ്യാപകർ, സാമൂഹിക പഠനം, ദേശീയ വിദ്യാഭ്യാസം, നഴ്സറി അധ്യാപകർ, വിദ്യാഭ്യാസ കൗൺസിലർ എന്നിവയ്ക്കു പുറമെ സ്ഥാപനങ്ങളുടെ നേതൃപദവികളിൽ സ്വദേശികൾ വരുന്ന വിധത്തിലായിരിക്കും സ്വദേശിവൽകരണം.

ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള സ്വദേശികളെയാണ് പരിശീലിപ്പിക്കുക. ഓരോ വർഷവും നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിന് അനുസരിച്ചാണ് തൊഴിൽ പരിശീലനം. പരിശീലനം പൂർത്തിയായാൽ തൊഴിൽ കരാറിനു രൂപം നൽകും. പദ്ധതി നടപ്പാക്കാൻ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നാഫിസ് ധാരണാപത്രം ഒപ്പുവച്ചു.

You May Also Like

More From Author

+ There are no comments

Add yours