ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു – യുഎഇ

1 min read
Spread the love

യു.എ.ഇ: മിഡിൽ ഈസ്റ്റിൽ നിന്നും ആദ്യമായി ഒരു ബഹിരാകാശ നിലയം നിർമ്മിക്കാൻ ഒരുങ്ങുകയാണ് യു.എ.ഇ. ചന്ദ്രനെ വലംവെക്കുന്ന ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം യുഎഇ ആരംഭിച്ചിരിക്കുകയാണ്.

വരും വർഷങ്ങളിൽ ചന്ദ്രനെ വലംവയ്ക്കുന്ന, എമിറാത്തി ബഹിരാകാശ സഞ്ചാരികൾക്ക് ഉൾപ്പെടെ ആതിഥ്യം വഹിക്കാൻ ഒരുങ്ങുകയും ചെയ്യുന്ന ബഹുരാഷ്ട്ര ഗേറ്റ്‌വേ ലൂണാർ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങളാണ് യുഎഇ ആരംഭിച്ചത്. ഞായറാഴ്ച യുഎഇ ബഹിരാകാശ ഉദ്യോഗസ്ഥർ എക്സ് പോസ്റ്റിലൂടെയാണ് ഇകാര്യമറിയിച്ചത്.

ഈ ആഴ്ച മുതൽ ഞങ്ങൾ യു.എ.ഇയുടെ അഭിമാന പദ്ധതിയായ ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു. നാസയുടെ ജോൺസൺ സ്‌പേസ് സെന്ററിൽ [യുഎസ്എയിലെ ഹൂസ്റ്റണിലെ] ഗേറ്റ്‌വേ ടീമുമായി നിരവധി മീറ്റിംഗുകൾ നടത്തി, MBRSC-യിലെ ഞങ്ങളുടെ ടീം #EmiratesAirlock നു വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുകയാണെന്നും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എം‌ബി‌ആർ‌എസ്‌സി) ഡയറക്ടർ ജനറൽ സലേം അൽ മറി പോസ്റ്റിൽ കുറിച്ചു.

“ഞങ്ങൾ ഇപ്പോഴും യാത്രയുടെ തുടക്കത്തിലാണ്, എന്നാൽ MBRSC ടീമിന്റെ സമർപ്പണവും മറ്റ് ബഹിരാകാശ ഏജൻസികളുമായുള്ള സഹകരണവും കൊണ്ട്, ഞങ്ങൾ ഞങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.

യുഎഇയെ കൂടാതെ അമേരിക്കയുടെ നാസ, യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇഎസ്എ), ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി (ജാക്‌സ), കനേഡിയൻ സ്‌പേസ് ഏജൻസി (സിഎസ്‌എ) എന്നിവ ഈ പദ്ധതിയിൽ പങ്കാളികളാണ്.

You May Also Like

More From Author

+ There are no comments

Add yours