ദുബായ്: ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെൻ്റിൻ്റെ (എംബിആർഎസ്‌ജി) ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപീകരിച്ച് 2024 ലെ 38-ാം നമ്പർ എക്‌സിക്യൂട്ടീവ് കൗൺസിൽ തീരുമാനം പുറപ്പെടുവിച്ചു.
ദുബായ് ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറലായിരിക്കും ബോർഡിൻ്റെ അധ്യക്ഷൻ. ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ ജനറൽ സെക്രട്ടേറിയറ്റിൻ്റെയും ദുബായ് ഡിജിറ്റൽ അതോറിറ്റിയുടെയും പ്രതിനിധികൾ ഇതിലെ അംഗങ്ങളിലുണ്ടാകും.
മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് ഗവൺമെൻ്റിൻ്റെ സിഇഒയെ കൂടാതെ ഡോ തയേബ് അമാനുല്ല മുഹമ്മദ് കമാലി, രാജ മുഹമ്മദ് അൽ മസ്‌റൂയി, ഡോ യാസർ ഫാറൂഖ് ജരാർ എന്നിവരും ബോർഡിലെ മറ്റ് അംഗങ്ങളായിരിക്കും.
തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതൽ പ്രാബല്യത്തിൽ വരും, അത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.
+ There are no comments
Add yours