നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമം; 25 ശതമാനം ഓഹരികൾ ഐ.പി.ഒയിൽ വിറ്റഴിക്കാനൊരുങ്ങി ലുലു ​ഗ്രൂപ്പ്

0 min read
Spread the love

യുഎഇയുടെ റീട്ടെയിൽ ഭീമനായ ലുലു ഗ്രൂപ്പ് തിങ്കളാഴ്ച 25 ശതമാനം ഓഹരികൾ 0.051 ദിർഹം എന്ന നാമമാത്രമായ മൂല്യമുള്ള പ്രാഥമിക പബ്ലിക് ഓഫറിംഗിലൂടെ (ഐപിഒ) വിൽക്കുമെന്ന് പ്രഖ്യാപിച്ചു.

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു റീറ്റെയിലിന്റെ 25 ശതമാനം ഓഹരികളാണ് ഐ.പി.ഒയിൽ വിറ്റഴിക്കുന്നത്.

ചെറുകിട നിക്ഷേപകർക്കായി 10 ശതമാനം ഓഹരികൾ നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞത് 1,000 ഓഹരികളാണ് ചെറുകിട നിക്ഷേപകർ വാങ്ങേണ്ടത്. ഇതിനായി കുറഞ്ഞത് 5,000 ദിർഹം നിക്ഷേപിക്കണം. തുടർന്ന് 1000ത്തിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം.

സ്ഥാപന നിക്ഷേപകർക്ക് ഐ.പി.ഒയുടെ 89 ശതമാനം നീക്കിവച്ചിട്ടുണ്ട്. കുറഞ്ഞത് അഞ്ചു ദശലക്ഷം ദിർഹം നിക്ഷേപിക്കണം. ലുലുവിന്റെ യോഗ്യരായ ജീവനക്കാർക്കും ഐ.പി.ഒയിൽ പങ്കെടുക്കാം. കുറഞ്ഞത് 2,000 ഓഹരികളാണ് ജീവനക്കാർക്ക് അനുവദിക്കുക. യു.എ.ഇയിൽ നടക്കുന്ന വമ്പൻ ഐ.പി.ഒകളിലൊന്നാകുമിതെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ 28ന് സബ്‌സ്‌ക്രിപ്ഷൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായിട്ടാകും ഓഹരിയുടെ ഓഫർ വില പ്രഖ്യാപിക്കുക. നവംബർ അഞ്ച് വരെയാണ് എ.പി.ഒ. അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ എ.ഡി.എക്‌സിൽ മാത്രമാണ് ലിസ്റ്റിംഗ്. ഐ.പി.ഒയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ താൽപര്യം അറിയുന്നതിനുള്ള റോഡ് ഷോകൾക്ക് ഇന്നു മുതൽ തുടക്കമാകും.

ലുലുവിന്റെ ഓഹരിയുടമകളായി പുതിയ നിക്ഷേപകർ കടന്നുവരുന്നതിനെ സ്വാഗതം ചെയ്യുന്നതായി ലുലു ഗ്രൂപ്പ് സ്ഥാപകനും ചെയർമാനും ലുലു റീറ്റെയ്ൽ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ എം.എ യൂസഫലി പറഞ്ഞു. ഓഗസ്റ്റ് അവസാനം വരെയുള്ള കണക്കനുസരിച്ച് ലുലുഗ്രൂപ്പിന് 116 ഹൈപ്പർ മാർക്കറ്റുകളുൾപ്പെടെ 240 സ്റ്റോറുകളും 102 എക്‌സ്പ്രസ് സ്റ്റോറുകളും 22 മിനി മാർക്കറ്റുകളുമുണ്ട്. യു.എ.ഇയിൽ 103 സ്‌റ്റോറുകളും സൗദി അറേബ്യയിൽ 56 സ്‌റ്റോറുകളും മറ്റ് ജി.സി.സി രാജ്യങ്ങളിൽ 81 സ്‌റ്റോറുകളുമുണ് ലുലു ഗ്രൂപ്പിനുള്ളത്.

ഈ വർഷം യു.എ.ഇയിൽ ഐ.പി.ഒയുമായി എത്തുന്ന രണ്ടാമത്തെ ഗ്രോസറി റീറ്റെയ്‌ലറാണ് ലുലു ഗ്രൂപ്പ്. ഏപ്രിലിൽ സ്പിന്നീസ് ഐ.പി.ഒ നടത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് ലുലു ഗ്രൂപ്പ് ഐ.പി.ഒയ്ക്ക് തയാറെടുപ്പ് തുടങ്ങിയത്. വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

You May Also Like

More From Author

+ There are no comments

Add yours