ഗാസയിലെ സ്ത്രീകൾക്കും കുട്ടികൾക്കും വീണ്ടും സഹായവുമായി യു.എ.ഇ

1 min read
Spread the love

ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3′(Operation Chivalrous Knight 3) വഴി പലസ്തീൻ ജനതയ്ക്ക് യുഎഇ നൽകുന്ന മാനുഷിക പിന്തുണയുടെ ഭാഗമായി ഗാസയിലെ കുട്ടികൾക്കും സ്ത്രീകൾക്കും അനുയോജ്യമായ സഹായ പാക്കേജുകൾ എത്തിച്ചു.

കുട്ടികൾക്കും സ്ത്രീകൾക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകമായി സഹായ പാക്കേജുകൾ തയ്യാറാക്കുന്നതിനുള്ള “ഓപ്പറേഷൻ ചൈവൽറസ് നൈറ്റ് 3”-ൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ERC) സെക്രട്ടറി ജനറൽ ഹമൂദ് അബ്ദുല്ല അൽ ജുനൈബി എടുത്തുപറഞ്ഞു.

ഈ സഹായ പാക്കേജുകൾ ഗാസ മുനമ്പിലേക്ക് അയയ്‌ക്കുന്ന ദൈനംദിന മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും ഭക്ഷ്യ സഹായത്തിൻ്റെയും നിർണായക ഘടകമാണ്.

“ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനായി യുഎഇ ആരംഭിച്ച സമഗ്ര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. ഗാസ പൗരന്മാർക്ക് ഈദ് വസ്ത്രങ്ങൾ നൽകാനുള്ള പദ്ധതികൾ നടന്നുവരികയാണെന്ന് അൽ ജുനൈബി പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours