കുട്ടിക്കാലത്ത് ബാലപാഠങ്ങൾ പകർന്നു നൽകിയ തന്റെ അധ്യാപകനെ കണ്ട് നിറഞ്ഞ മനസ്സോടെ നേരിട്ട് പോയി സംസാരിക്കുന്ന യുഎഇ പ്രസിഡന്റ്. സോഷ്യൽ മീഡിയകളിൽ കയ്യടി നേടുകയാണ് ഈ വൈറൽ വീഡിയോ.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ബാല്യകാല പാഠങ്ങൾ അഭ്യസിപ്പിച്ച പ്രഫ. അഹമ്മദ് ഇബ്രാഹിം മൻദി അൽ തമീമി പ്രായാധിക്യമുണ്ടെങ്കിലും തന്റെ ശിഷ്യനെ മനസ്സറിഞ്ഞ് അനുഗ്രഹിച്ചു. തലസ്ഥാനത്ത് പ്രസിഡന്റ് ഒരുക്കിയ റമസാൻ സംഗമത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രിയ അധ്യാപകനും അതിഥിയായി എത്തിയത്.
തന്റെ എതിർദിശയിലിരിക്കുകയായിരുന്ന അധ്യാപകനെ തിരിച്ചറിഞ്ഞ ശേഷം നിറഞ്ഞ സദസ്സിനിടയിലൂടെ നടന്നുപോയി അദ്ദേഹത്തെ ആലിംഗനം ചെയ്യുന്നതും അദ്ദേഹത്തോട് സംസാരിക്കുന്നതും തുടർന്ന് അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതുമാണ് വിഡിയോയിലുള്ളത്.
ആഭ്യന്തര മന്ത്രിയും സഹോദരനുമായ സെയ്ഫ് ബിൻ സായിദ് അൽ നഹ്യാനാണ് വിഡിയോ പങ്കിട്ടത്. നിമിഷങ്ങൾക്കകം വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറവലായി.
ഇതിനു മുമ്പും അഹമ്മദ് ഇബ്രാഹിം തന്റെ പ്രിയപ്പെട്ട അധ്യാപകനാണെന്ന് ഷെയ്ഖ് മുഹമ്മദ് തെളിയിച്ചിട്ടുണ്ട്…2017 ൽ അദ്ദേഹം ഖലീഫ സിറ്റിയിലെ അഹമ്മദ് ഇബ്രാഹിമിന്റെ വീട് സന്ദർശിച്ചിരുന്നു
+ There are no comments
Add yours