ഈദ് അൽ ഫിത്തർ പ്രമാണിച്ച് നൂറുകണക്കിന് യുഎഇ നിവാസികൾ തങ്ങളുടെ വീടുകളിൽ നിന്ന് പ്രാർത്ഥനകൾ അർപ്പിക്കാൻ മസ്ജിദുകളിലേക്ക് ഇറങ്ങി.
അവരിൽ ഒരാളാണ്, ഈ അവസരത്തിൽ പ്രാർത്ഥന നടത്തിയ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. “എമിറേറ്റ്‌സ് ഭരണാധികാരികളെയും യുഎഇയിലെ ജനങ്ങളെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളെയും ഈദ് അൽ ഫിത്തർ വേളയിൽ ഞാൻ അഭിനന്ദിക്കുന്നു,നമ്മുടെ രാജ്യത്തിന് അനുഗ്രഹങ്ങൾ നൽകാനും ലോക ജനതയ്ക്ക് സമാധാനവും ഐക്യവും നൽകാനും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നുവെന്നും” ഈദ് അൽ ഫിത്തർ ആശംസയായി ഷെയ്ഖ് മുഹമ്മദ് അറിയിച്ചു.
അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ തലവന്മാരെ നേതാക്കൾ അഭിനന്ദിക്കുന്നു
ഈദ് അൽ ഫിത്തർ പ്രമാണിച്ച് അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ രാജാക്കന്മാർക്കും അമീറുമാർക്കും പ്രസിഡൻ്റുമാർക്കും പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദനമറിയിച്ചു.
രാജ്യത്തിൻ്റെ വൈസ് പ്രസിഡൻ്റുമാരായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കൾക്ക് സമാനമായ ആശംസ സന്ദേശമറിയിച്ചു.
തിങ്കളാഴ്ച രാത്രി ശവ്വാൽ ചന്ദ്രനെ കാണാതിരുന്നതിനെ തുടർന്ന് ഏപ്രിൽ 10 ന് യുഎഇ ഈദ് അൽ ഫിത്തറിൻ്റെ ആദ്യ ദിനം പ്രഖ്യാപിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർ 9 ദിവസത്തെ നീണ്ട ഇടവേള ആസ്വദിക്കുന്നു, ഏപ്രിൽ 15 ന് ജോലി പുനരാരംഭിക്കും.
+ There are no comments
Add yours