പ്ലാനറ്റ് പരേഡും, ചെന്നായ ചന്ദ്രനും; യു.എ.ഇയുടെ ആകാശത്ത് അത്ഭുത കാഴ്ചകൾ

1 min read
Spread the love

യു.എ.ഇ: യു.എ.ഇയിൽ ജനുവരി 10, 23 തീയ്യതികളിലായി ആകാശത്ത് പ്ലാനറ്റ് പരേഡ് നടക്കും. ഒപ്പം ഒരു ചെന്നായ ചന്ദ്രനെയും കാണാൻ സാധിക്കും.

നമ്മുടെ സൗരയൂഥത്തിലെ ഒന്നിലധികം ഗ്രഹങ്ങൾ രാത്രി ആകാശത്ത് ഒരുമിച്ച് വിന്യസിക്കുകയോ കൂട്ടം കൂടുകയോ ചെയ്യുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് പ്ലാനറ്റ് പരേഡ്. ജനുവരി 10 ന് അതിരാവിലെ, സൂര്യോദയത്തിന് മുമ്പ് ദുബായിയുടെ തെക്ക് കിഴക്ക് ആകാശത്ത് വിസ്മയിപ്പിക്കുന്ന 4 ഗ്രഹങ്ങൾ ദൃശ്യമാകും. സൂര്യൻ ഉദിക്കുന്നതിന് 45 മിനിറ്റ് മുമ്പ് ശുക്രനും ബുധനും മിന്നിമറയുന്നു, തുടർന്ന് വ്യാഴവും ശനിയും പരേഡിൽ ചേരുന്നു. സൂര്യൻ പ്രത്യക്ഷപ്പെടുന്നതുവരെ ഈ പരേഡ് ദൃശ്യമാകും. ന​ഗ്നനേത്രങ്ങൾ കൊണ്ട് ഇവ കാണാൻ സാധിക്കും.

അതേസമയം, രാത്രി ആകാശത്തെ അലങ്കരിക്കുന്ന മറ്റൊരു ആകാശ പ്രതിഭാസം 2024 ജനുവരി 25 ന് ദൃശ്യമാകും. ഈ വർഷത്തെ ഏറ്റവും വലിയ പൗർണ്ണമിയാണ് ചെന്നായ ചന്ദ്രൻ, സാധാരണയേക്കാൾ 14 ശതമാനം വരെ വലുതായി അന്നേ ദിവസം ചന്ദ്രനെ കാണപ്പെടുന്നു.

യു.എ.ഇയിൽ ഈ പ്രതിഭാസത്തെ ചെന്നായ ചന്ദ്രൻ എന്നാണ് വിളിക്കുന്നത്. ഈ ചെന്നായ ചന്ദ്രനെ ഐസ് ചന്ദ്രൻ(ice moon), തണുത്ത ചന്ദ്രൻ(cold moon) അസ്വസ്ഥനായ ചന്ദ്രൻ(disturbed moon) എന്നെല്ലാം ലോകത്ത് വിളിപേരുകളുണ്ട്. ഈ പേരുകളെല്ലാം ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ ശൈത്യകാലത്തിന്റെ കാഠിന്യത്തെ പ്രതിനിധീകരിക്കുന്നു.

ചന്ദ്രൻ വൈകുന്നേരം 5.30 ന് ഉദിക്കുകയും 12.40 ന് അതിന്റെ ട്രാൻസിറ്റ് പോയിന്റിൽ എത്തുകയും 7.05 ന് മനോഹരമായി ചെന്നായ ചന്ദ്രനായി മാറുകയും ചെയ്യുന്നു. ഇതും ന​ഗ്നനേത്രങ്ങൾ കൊണ്ട് യു.എ.ഇയുടെ ആകാശത്ത് കാണാൻ സാധിക്കും.

You May Also Like

More From Author

+ There are no comments

Add yours