യുഎഇയിലെ ഇന്ധന വിലയിൽ വൻ കുറവ്; ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില

0 min read
Spread the love

അബുദാബി: യുഎഇയിൽ ഡിസംബർ മാസത്തിലേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. യുഎഇ ഇന്ധനവില നിർണയ സമിതിയാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ഡിസംബർ മാസം പെട്രോളിന് വില കുറയും.

ഇന്ന് അർധരാത്രി മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.61 ദിർഹം ആണ് പുതിയ വില. നവംബർ മാസത്തിൽ ഇത് 2.74 ദിർഹം ആയിരുന്നു.

സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.50 ദിർഹം ആണ് പുതിയ നിരക്ക്. നവംബർ മാസത്തിൽ 2.63 ദിർഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് 2.43 ദിർഹമാണ് പുതിയ വില. നിലവിൽ 2.55 ദിർഹം ആണ് നിരക്ക്. ഡീസൽ വിലയിലും മാറ്റമുണ്ട്. ഡീസൽ ലിറ്ററിന് 2.68 ദിർഹം ആണ് പുതിയ വില. 2.67 ദിർഹം ആയിരുന്നു നവംബർ മാസത്തിലെ വില.

You May Also Like

More From Author

+ There are no comments

Add yours