അബുദാബി ∙ യുഎഇയിൽ ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസം വില കുറയും. പുതിയ വില ഇന്ന്(ഡിസംബർ 1) മുതൽ പ്രാബല്യത്തിൽ വരും. പെട്രോൾ സൂപ്പർ98, സ്പെഷ്യൽ 95 എന്നിവയ്ക്ക് 7 ഫിൽസും ഇ–പ്ലസിന് 8 ഫിൽസുമാണ് കുറഞ്ഞത്.
ഡീസലിന് 23 ഫിൽസും കുറഞ്ഞു. നവംബറിൽ ഇന്ധന വില കുറഞ്ഞിരുന്നു.പെട്രോൾ സൂപ്പർ 98 ലിറ്ററിന് 2.96 ദിർഹം. കഴിഞ്ഞ മാസം 3.03 ദിർഹംസ്പെഷ്യൽ 95 ലിറ്ററിന് 2.85ദിർഹം (2.92 ദിർഹം)
+ There are no comments
Add yours