യു.എ.ഇ: 2024 ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ യുഎഇ ഇന്ധനവില കമ്മിറ്റി പ്രഖ്യാപിച്ചു. പുതിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
. സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.15 ദിർഹമായിരിക്കും, മാർച്ചിലെ 3.03 ദിർഹം.
. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.03 ദിർഹമാണ്, കഴിഞ്ഞ മാസം 2.92 ദിർഹം.
. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.96 ദിർഹമാണ്, മാർച്ചിലെ ലിറ്ററിന് 2.85 ദിർഹം.
. കഴിഞ്ഞ മാസം 3.16 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.09 ദിർഹം ഈടാക്കും.
തുടർച്ചയായ രണ്ടാം മാസമാണ് പെട്രോളിന് നേരിയ വർധന രേഖപ്പെടുത്തുന്നത്. പെട്രോളിന് 12 ഫിൽസ് വരെയാണ് ഇത്തവണ കൂടിയിട്ടുള്ളത്. ഡീസലിന് 7 ഫിൽസാണ് കുറഞ്ഞത്.
ഡീസൽ ലിറ്ററിന് 3.16 ദിർഹമായിരുന്നത് 3.09 ദിർഹമായി കുറഞ്ഞിരിക്കുകയാണ്. ഇന്ധനവിലയിലെ മാറ്റം വിവിധ എമിറേറ്റുകളിലെ ടാക്സി ചാർജുകളിലും മറ്റും വർധനവിന് കാരണമാകുമെന്നാണ് സൂചന
+ There are no comments
Add yours