യു.എ.ഇ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിൽ, ലോകം മുഴുവൻ അങ്ങനെയാകണം; ആഹ്വാനവുമായി യു.എ.ഇ

0 min read
Spread the love

ആർട്ടിഫിഷൽ ഇന്റലിജൻസ് മുതൽ റോബോട്ടിക്സ് വരെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം ലോകം മുഴുവനുള്ള എല്ലാതരം വ്യാപാരങ്ങൾക്കും കൂടുതൽ കരുത്ത് പകരുന്നതാണെന്നും കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കുന്നതാണ് എന്നും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി അൽ സെയൂദി പറഞ്ഞു. മാത്രമല്ല പുതിയൊരു യുഗം തന്നെ ഇതുവഴി തുറക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തൊഴിൽ മേഖലയിൽ കൂടുതൽ പരീക്ഷണം നടത്തുമ്പോൾ യുവതലമുറ ബിസിനസിലേക്ക് കടന്നുവരുന്നുവെന്നും, ലോകം മുഴുവനും ഉള്ള വ്യാപാര ശൃംഖലകൾ അഭിമുഖീകരിക്കുന്ന എല്ലാ തരം വെല്ലുവിളികളെയും തരണം ചെയ്യാനുള്ള ഏറ്റവും മികച്ച വഴിയാണ് ഡിജിറ്റൽ പരിവർത്തനം എന്ന് യുഎഇ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“സാങ്കേതികവും നിയമപരവുമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ സർക്കാർ പലത്തവണ വെല്ലുവിളി നേരിട്ടപ്പോൾ സാങ്കേതിക വിദ്യയ്ക്ക് ഞങ്ങളെ സഹായിക്കാനായി. ട്രേഡ് ടെക് ​ഗ്ലോബലിൽ സംസാരിച്ചുകൊണ്ട് മന്ത്രി പറ‍ഞ്ഞു.

അന്താരാഷ്ട്ര കയറ്റുമതികളിലും ഇറക്കുമതികളിലും ഡിജിറ്റൈലൈസേഷൻ വർദ്ധിപ്പിക്കുന്നതിനും കസ്റ്റംസ് നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസ്വര രാജ്യങ്ങളുടെ ആഗോള വ്യാപാര സംവിധാനത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും വ്യാപാര വളർച്ചയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതിനും യുഎഇയുടെയും ഡബ്ല്യുഇഎഫിന്റെയും സംയുക്ത സംരംഭമായ ട്രേഡ്ടെക് ഗ്ലോബൽ നിലവിൽ വന്നിട്ട് ഒരു വർഷം തികയുകയാണ്.

സാങ്കേതിക വിദ്യകളുടെ മുഴുവൻ സാധ്യതകളും ഉപയോ​ഗിച്ച് വ്യാപാരം ചെയ്യാൻ രാജ്യങ്ങളെ പ്രാപ്തമാക്കണമെന്ന് ട്രേഡ്‌ടെക്: കാറ്റലൈസിംഗ് ഇന്നൊവേഷൻ എന്ന തലക്കെട്ടിൽ യുഎഇ സാമ്പത്തിക മന്ത്രാലയവും വേൾഡ് ഇക്കണോമിക് ഫോറവും ആഹ്വാനം ചെയ്യ്തു.

ഓരോ വർഷവും അതിനോദനസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയാണ് യുഎഇ. ഇപ്പോഴിതാ എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളെ എല്ലാം പൂർണ്ണമായും ഉപയോഗപ്പെടുത്താൻ രാജ്യം ആഹ്വാനം ചെയ്യുകയാണ്

You May Also Like

More From Author

+ There are no comments

Add yours