യു.എ.ഇയിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്.
ബഹിരാകാശയാത്രികൻ കൂടിയായ യുവജനമന്ത്രി സുൽത്താൻ അൽ നെയാദി, ധന-സാമ്പത്തിക മേൽനോട്ടം വഹിക്കുന്ന ഉപപ്രധാനമന്ത്രി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിൻ മുബാറക് ഫാദൽ അൽ മസ്‌റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അൽ ദഹഖ് അബ്ദുല്ല അൽ ദഹ്‌സി, യുഎഇ പ്രസിഡന്റിന്റെ ഇന്റർനാഷണൽ അഫയേഴ്‌സിന്റെ തലവനായ മറിയം ബിൻത് മുഹമ്മദ് അൽ മുഹൈരി തുടങ്ങിയവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാർ.
+ There are no comments
Add yours