54-ാമത് യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 1-2 തീയതികളിൽ സർക്കാർ സ്ഥാപനങ്ങൾക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചു. ഇതനുസരിച്ച്, ശനി-ഞായർ വാരാന്ത്യം കൂടി ചേർത്താൽ, സർക്കാർ ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ലഭിക്കും.
എല്ലാ മന്ത്രാലയങ്ങൾക്കും ഫെഡറൽ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമാണ്. അവധിക്ക് ശേഷം, 2025 ഡിസംബർ 3ന്മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും.
രാഷ്ട്ര സ്ഥാപകരെ ആദരിക്കാനും രാജ്യത്തിന്റെ നേട്ടങ്ങൾ ഓർക്കാനുമുള്ള പ്രധാന നിമിഷമാണ് യൂണിയൻ ദിനമെന്ന് അധികൃതർ പറഞ്ഞു. ഈ വേളയിൽ യുഎഇ നേതൃത്വത്തിനും പൗരന്മാർക്കും താമസക്കാർക്കും അതോറിറ്റി ആശംസകൾ അറിയിച്ചു.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഐക്യം, പുരോഗതി, ദേശീയ അഭിമാനം എന്നിവ അടയാളപ്പെടുത്തിക്കൊണ്ട് എമിറേറ്റുകളിലുടനീളം സാംസ്കാരിക പരിപാടികൾ, പ്രകടനങ്ങൾ, പൊതു പരിപാടികൾ എന്നിവയടക്കം വലിയ ആഘോഷങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

+ There are no comments
Add yours