യുഎഇ ദേശീയ ദിനം; മൂന്നു ദിവസം ശമ്പളത്തോടുകൂടിയ പൊതു അവധി

0 min read
Spread the love

ദുബായ്: ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സർക്കാർ ജീവനക്കാർക്കും സർക്കാർ ഏജൻസികൾക്കും സ്വകാര്യ മേഖലയ്ക്കും നീണ്ട അവധിയാണ് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്.

ഡിസംബർ 2 മുതൽ 4 വരെ മൂന്നു ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. വാരാന്ത്യ അവധി ഉൾപ്പടെയാണ് അവധി ലഭിക്കുന്നത്.

ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ ഒന്നിന് സർക്കാർ ഫെഡറൽ ജീവനക്കാർക്ക് വെള്ളിയാഴ്ച ഓൺലൈൻ പ്രവൃത്തി ദിനമായി ആണ് പ്രഖ്യാപിച്ചിരക്കുന്നത്. ജോലിയിൽ നിർബന്ധമായും പ്രവേശിക്കേണ്ട ആവശ്യമുള്ളവർക്ക് ഓൺലൈൻ വഴി പ്രവർത്തിക്കാമെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ 2, 3 തീയതികളിൽ ശമ്പളത്തോടുകൂടിയ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധിക്ക് ശേഷം അഞ്ചാം തീയതിയാണ് ഓഫീസുകൾ തുറന്നു പ്രവർത്തിക്കുക.

You May Also Like

More From Author

+ There are no comments

Add yours