ദുബായ്: യുഎഇയുടെ 52–ാം ദേശീയദിനാഘോഷങ്ങൾ പ്രമാണിച്ച് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 1,018 തടവുകാർക്ക് മോചനം നൽകി. മോചിതരായവർക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളോടൊപ്പം വീണ്ടും ഒന്നിക്കാനും പ്രസിഡൻ്‍റിന്റെ ഈ തീരുമാനം വഴി സാധിക്കും.
സമൂഹത്തിന്‍റെ ഭാഗമാകാൻ ഒരിക്കൽ കൂടി കുറ്റവാളികൾക്ക് അവസരം നൽകാമെന്ന പ്രസിഡന്‍റിന്‍റെ തീരുമാനം കൂടിയാണ് ഇപ്പോഴുള്ള ഈ മോചനത്തിന് പിന്നിൽ
മാപ്പു ലഭിച്ചവർക്ക് എത്രയും വേഗം അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. കഠിനമായ നിയമലംഘനങ്ങൾ നടത്താത്തവരെയും കൊലപാതകം പോലുള്ളവയിൽ ശിക്ഷിക്കപ്പെടാത്തവരെയുമാണ് ഇപ്പോൾ മോചിപ്പിച്ചിരിക്കുന്നത്. മുമ്പും ദേശിയദിനാഘോഷം പ്രമാണിച്ച് തടവുക്കാരെ യുഎഇ മോചിപ്പിച്ചിട്ടുണ്ട്.
+ There are no comments
Add yours