അബുദാബി: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ നേതാക്കൾ ഇന്ത്യയ്ക് ആശംസകൾ അറിയിച്ചു. ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan ) ആശംസകൾ അയച്ചു.
വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Sheikh Mohammed bin Rashid Al Maktoum) വൈസ് പ്രസിഡൻ്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും(Sheikh Mansour bin Zayed Al Nahyan) ഈ അവസരത്തിൽ ഇന്ത്യൻ പ്രസിഡൻ്റിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമാനമായ സന്ദേശങ്ങൾ അയച്ചു.
യു.എ.ഇയിലെ പ്രവാസികളിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നുള്ളവരാണ്. രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളും പതാക ഉയർത്തിയും വിവിധ പരിപാടികൾ സംഘടിപ്പിച്ചും ആഘോഷിച്ചു.
+ There are no comments
Add yours