യുഎഇയുടെ പുതിയ യുദ്ധകപ്പൽ ‘ബനിയാസ് പി 110’ നീറ്റിലിറക്കി

1 min read
Spread the love

അബുദാബി: യുഎഇയുടെ പുതിയ യുദ്ധകപ്പൽ നീറ്റിലിറക്കി. ‘ബനിയാസ് പി 110’ എന്ന പേരിലാണ് പുതിയ ഫ്രഞ്ച് നിർമിത പടക്കപ്പൽ അറിയപ്പെടുന്നത്. പ്രൗഢമായ ചടങ്ങിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദാണ്(Sheikh Mansoor bin Zayed) കോർവെറ്റ് വിഭാഗത്തിൽപെടുന്ന ബനിയാസ് പി 110 എന്ന പടക്കപ്പൽ ഔദ്യോഗികമായി നാവികസേനയിലേക്ക് ചേർത്തത്.

കപ്പലിലെ കൊടിമരത്തിൽ ശൈഖ് മൻസൂർ ദേശീയ പതാക ഉയർത്തി. ഫ്രഞ്ച് കപ്പൽ നിർമ്മാതാക്കളായ നേവൽ ഗ്രൂപ്പാണ് യു.എ.ഇക്കുവേണ്ടി പുതിയ പടക്കപ്പൽ നിർമ്മിച്ചത്. ഉദ്ഘാടന ചടങ്ങിനുശേഷം ശൈഖ് മൻസൂർ കപ്പലിൽ പര്യടനം നടത്തി.

ഉന്നത നാവിക സേന ഉദ്യോഗസ്ഥരുമായി ശൈഖ് മൻസൂർ കപ്പിൽ ചർച്ച നടത്തി. സായുധസേനാ മേധാവി ലെഫ്റ്റനന്റ് ജനറൽ ഈസ സെയ്ഫ് മുഹമ്മദ് അൽ മസ്‌റൂയി(Lt. Gen. Isa Saif Mohammed Al Masroui), നാവിക സേനാ കമാൻഡർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours