500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ; ബാങ്കുകളിൽ നിന്നും ഇന്ന് മുതൽ ലഭ്യമായി തുടങ്ങും

1 min read
Spread the love

യുഎഇ: യുഎഇ സെൻട്രൽ ബാങ്ക് 500 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി. എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി നേരത്തെയുണ്ടായിരുന്ന നീല നിറത്തിലാണ് പുതിയ നോട്ട് പുറത്തിറക്കിയിരിക്കുന്നത്. നോട്ട് ഇന്ന് മുതൽ ബാങ്കുകളിൽ നിന്നും ലഭ്യമായി തുടങ്ങും. പുതിയ നോട്ടിൽ യുഎഇയുടെ സംസ്‌കാരവും വിനോദസഞ്ചാരവും ഉൾപ്പെടെയുള്ള സുസ്ഥിര വികസന മാതൃകകളും ആലേഖനം ചെയ്തിട്ടുണ്ട്.

നോട്ടിന്റെ മുൻവശത്ത് എക്സ്പോസിറ്റി ദുബായിലെ ടെറ സസ്റ്റൈനബിലിറ്റി പവലിയ(Terra Sustainability Pavilion)ന്റെ ധീരമായ വാസ്തുവിദ്യയുടെ ഒരു ചിത്രം ഉൾപ്പെടുന്നു. അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ(Sheikh Zayed bin Sultan Al Nahyan) പാലിച്ചു പോന്ന മാനദണ്ഡങ്ങൾ ഇപ്പോഴും യുഎഇ പാലിക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് പുതിയ നോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ.

നോട്ടിന്റെ പുറൿവശത്ത് ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചറിനെയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വാസ്തുവിദ്യാ, എഞ്ചിനീയറിംഗ് വിസ്മയമെന്ന നിലയിലാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ അടയാളപ്പെട്ടു കിടക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours