യു.എ.ഇ: ഗോൾഡൻ വിസയ്ക്ക് യോഗ്യത നേടുന്നതിന് പ്രോപ്പർട്ടി വാങ്ങുന്നവർ ഇനി മുതൽ 1 മില്യൺ ദിർഹം ഡൗൺ പേയ്മെന്റ് നൽകേണ്ടതില്ല. വസ്തുവിന്റെ മൂല്യം 2 ദശലക്ഷം ദിർഹത്തിൽ കൂടുതലാണെങ്കിൽ ഉടമകൾക്ക് ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാം. മുൻകൂറായി അടച്ച തുക പരിഗണിക്കാതെ ഉടമയ്ക്ക് 10 വർഷത്തെ റെസിഡൻസിക്ക് അപേക്ഷിക്കൻ സാധിക്കും.
അപേക്ഷകർ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ, ഡെവലപ്പറുടെ കത്ത് അല്ലെങ്കിൽ ബാങ്കിൽ നിന്നുള്ള വസ്തു സംബന്ധമായ രേഖ, അവരുടെ പാസ്പോർട്ട് പകർപ്പ് എന്നിവ ഫോട്ടോ സഹിതം സമർപ്പിക്കണം. എല്ലാ ഗോൾഡൻ വിസ ഹോൾഡർമാരെയും പോലെ, ഉടമകൾക്ക് അവരുടെ പങ്കാളിയെയും കുട്ടികളെയും മാതാപിതാക്കളെയും ഒരേ 10 വർഷത്തെ കാലയളവിൽ സ്പോൺസർ ചെയ്യാൻ കഴിയും.
നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിന് വസ്തുവിന് 2 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ മൂല്യം ഉണ്ടായിരിക്കണം എന്നത് മാത്രമാണ് ഇപ്പോൾ യോഗ്യതാ മാനദണ്ഡം.
യുഎഇയുടെ ദീർഘകാല താമസം സ്വയം സ്പോൺസർ ചെയ്യുന്നതും നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ, കലാ-കായിക രംഗത്തെ പ്രമുഖർ, രാഷ്ട്രീയ-സാംസ്കാരിക നായകൻമാർ എന്നിവർക്ക് ഉപകാരപ്രദമായ പദ്ധതിയാണ്.
+ There are no comments
Add yours