യു.എ.ഇയിൽ സ്വർണ്ണ വിലയിൽ വൻ കുറവ്; 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 3 ദിർഹം കുറഞ്ഞു

0 min read
Spread the love

യു.എ.ഇയിൽ സ്വർണ്ണവില വീണ്ടും കുറഞ്ഞു. കഴിഞ്ഞ രാത്രി ഗ്രാമിന് 246.75 ദിർഹം എന്നതിന് അപേക്ഷിച്ച് ബുധനാഴ്ച രാവിലെ ഗ്രാമിന് 245.25 ദിർഹം എന്ന നിരക്കിൽ കുറവ് രേഖപ്പെടുത്തി.

യുഎസ് ഡോളറിന്റെ ഉയർച്ച താഴ്ചയെ അടിസ്ഥാനപ്പെടുത്തിയാണ് യു.എ.ഇയിൽ ഉൾപ്പെടെ സ്വർണ്ണവിലയിൽ മാറ്റം ഉണ്ടാകുന്നത്.

നിലവിൽ ഡോളർ കൂടുതൽ ശക്തിപ്പെട്ടാൽ സ്വർണ്ണത്തിന്റെ വിലയിൽ വർദ്ധനവ് ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ യുഎസ് കറൻസിയുടെ വളർച്ചയെ അടിസ്ഥാനപ്പെടുത്തിയാണ് യുഎഇയിലെ സ്വർണ്ണവിലയിൽ പോലും നിലവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്.

യുഎഇയിൽ എണ്ണ കയറ്റുമതിയിൽ അന്താരാഷ്ട്ര മാർക്കറ്റിൽ മിക്ക രാജ്യങ്ങളും ഉപയോഗിക്കുന്നത് ഡോളറാണ്. എണ്ണയുല്പാദനം വർധിക്കുകയും കയറ്റുമതിയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുഎഇയിൽ സ്വർണത്തിന് വിലകുറയുന്നത്. ആ സമയത്താണ് ഡോളറിന്റെ മൂല്യം ഇടിയുന്നതും. നിലവിൽ യുഎഇയിൽ ഓരോ ദിവസവും സ്വർണ്ണത്തിന്റെ വില കുറഞ്ഞുവരികയാണ്. 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് 3 ദിർഹമാണ് ബുധനാഴ്ച കുറഞ്ഞിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours