ഇറാഖിൽ യു.എ.ഇ കമ്പനിയായ ഡാന ഗ്യാസിനു നേരെ ആക്രമണം; പ്രവർത്തനം ഉടൻ പുനരാംരംഭിക്കുമെന്ന് ഊർജ മന്ത്രാലയം

1 min read
Spread the love

ദുബായ്: ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ യുഎഇ ഊർജ കമ്പനിയായ ഡാന ഗ്യാസിന് നേരെ ആക്രമണം. ഖോർ മോർ ഫെസിലിറ്റിയിലെ ഒരു ദ്രാവക സംഭരണ ​​ടാങ്കിൽ ഇന്നലെ (ജനുവരി 25) വൈകുന്നേരം ‘സംശയിക്കപ്പെടുന്ന ഒരു ഡ്രോൺ’ വന്ന് ഇടിക്കുകയായിരുന്നു.

കമ്പനിക്കുള്ളിലുണ്ടായിരുന്ന ജീവനക്കാർക്ക് അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്ന് യു.എ.ഇ ഊർജ മന്ത്രാലയം വ്യക്തമാക്കി. എത്രയും വേഗം പ്രവർത്തനം പുനരാരംഭിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം അരിയിച്ചു. ഈജിപ്തിൽ വിദേശ ഓപ്പറേഷൻസ് നടത്തുന്ന ഡാന ഗ്യാസിൻ്റെ കെആർഐ പ്രവർത്തനങ്ങൾ ഇതിന് മുമ്പ് ഇത്തരം ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും പക്ഷേ കുറേയേറെ വർഷങ്ങൽക്ക് ശേഷം ഇത്തരമൊരു ആക്രമണം ആദ്യമാണെന്നും ഊർജ മന്ത്രാലയം വെളിപ്പെടുത്തി.

ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. കഴിഞ്ഞ വർഷം, ഡാന ഗ്യാസിൻ്റെ നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യത്തിന് ഈജിപ്തിലെ കെആർഐ സർക്കാരിൽ നിന്ന് 80 മില്യൺ ഡോളർ പേയ്‌മെൻ്റായി ലഭിച്ചു. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാന ഗ്യാസ്, എഡിഎക്‌സിൽ 2.26 ശതമാനം ഇടിഞ്ഞ് 0.73 ദിർഹം എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.

അടുത്തിടെ, അബുദാബി യൂട്ടിലിറ്റി ആൻഡ് എനർജി കമ്പനിയായ TAQA ഒരു കെആർഐ സംരംഭത്തിലെ ഓഹരി വിൽപ്പന സ്ഥിരീകരിക്കുകയും ചെയ്യ്തിരുന്നു.

You May Also Like

More From Author

+ There are no comments

Add yours