യുഎഇ എക്‌സ്‌ചേഞ്ച്’ മെട്രോ സ്റ്റേഷന്റെ പേര് മാറ്റി; ഇനി ‘ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍’

1 min read
Spread the love

‘യുഎഇ എക്‌സ്‌ചേഞ്ച്’ മെട്രോ സ്റ്റേഷന്റെ പേര് ‘ലൈഫ് ഫാര്‍മസി മെട്രോ സ്റ്റേഷന്‍’ എന്നാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച് ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (RTA). ഇന്നലെയാണ് ആര്‍ടിഎ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള സ്‌പോണ്‍സര്‍ഷിപ്പ് അവകാശം 10 വര്‍ഷത്തേക്ക് ലൈഫ് ഫാര്‍മസിക്ക് നല്‍കിയതായി ആര്‍ടിഎ വ്യക്തമാക്കി.

2025 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പുതിയ പേര് ഔട്ട്‌ഡോര്‍ സൈന്‍ബോര്‍ഡുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, മെട്രോ സ്റ്റേഷനിലെ അറിയിപ്പുകള്‍ എന്നിവയില്‍ പ്രതിഫലിപ്പിക്കും.

സ്ഥാപനത്തിനുള്ളിലെയും പുറത്തെയും എല്ലാ സൈന്‍ബോര്‍ഡുകളിലും ഡിജിറ്റല്‍ സംവിധാനങ്ങളിലും ഈ മാറ്റം ക്രമേണ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ഈ മാറ്റം സുഗമമായി ഏറ്റെടുക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ആര്‍ടിഎ സ്വീകരിക്കുന്നുണ്ട്.

സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി ആർടിഎ സ്റ്റേഷൻ പേരുകളുടെ സ്പോൺസർഷിപ്പ് അവകാശം സ്വകാര്യ സംരംഭങ്ങൾക്ക് വിൽക്കുന്നു. ഈ വർഷം സെപ്റ്റംബറിൽ ‘മഷ്രെഖ് മെട്രോ സ്റ്റേഷൻ’ ന്റെ പേര് ‘ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ’ എന്നാക്കി മാറ്റിയിരുന്നു. പിന്നീട്, ‘അൽ ഖൈൽ സ്റ്റേഷൻ’ എന്ന പേര് ‘അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷൻ’ എന്നും പുനർനാമകരണം ചെയ്തിരുന്നു.

You May Also Like

More From Author

+ There are no comments

Add yours