സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചു; 894 സ്വകാര്യ കമ്പനികൾക്ക് 100,000 ദിർഹം പിഴ

1 min read
Spread the love

യുഎഇ: 2022 പകുതി മുതൽ നവംബർ 29ാം തീയ്യതി വരെ സ്വദേശിവത്ക്കരണ നിയമങ്ങൾ ലംഘിച്ചതിന് 894 സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്തി. യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയ(MOHRE)മാണ് 100,000 ദിർഹം പിഴ ചുമത്തിയതായി വെളിപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിൽ ഏതാനും കമ്പനികൾ 1,267 പേരെ വ്യാജ എമിറേറ്റൈസേഷൻ(സ്വദേശിവത്ക്കരണ) തസ്തികകളിൽ നിയമിച്ചതായി മന്ത്രാലയം കണ്ടെത്തി. എന്നിരുന്നാലും, രാജ്യത്തെ 95 ശതമാനം സ്വകാര്യ കമ്പനികളും സ്വദേശിവത്ക്കരണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

നിയമലംഘനം നടത്തിയ/നടത്തുന്ന കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടികൾ

* കേസ് അനുസരിച്ച് 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തി

* കടുത്ത നിയമലംഘനങ്ങൾ കോടതി വിചാരണയ്ക് വിട്ടു

  • സ്വദേശിവത്ക്കരണ നിയമലംഘനങ്ങൾ നടത്തിയ യുഎഇ പൗരൻമാരുടെ സർക്കാർ ആനുകൂല്യങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാനും നടപടി ഉണ്ടായി.

ഒരു സ്ഥാപനത്തിന് യുഎഇയിൽ ലഭിക്കേണ്ടുന്ന നിയമസഹായങ്ങൾക്ക് യുഎഇ പൗരനെ ഉപയോ​ഗിക്കുന്നതും ജോലി ഇല്ലാതെ വ്യാജ തസ്തികയിൽ ജീവനക്കാരനായി നിയമിക്കുന്നതും സ്വദേശിവത്ക്കരണ നിയമത്തിന് എതിരാണെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours