ഗാസയിലെ എമിറാത്തി ഹോസ്പിറ്റൽ സന്ദർശിച്ച് യുഎഇ പ്രതിനിധി സംഘം

1 min read
Spread the love

ഗാസ: യുഎഇ പ്രതിനിധി സംഘം ഗാസയിലെ എമിറാത്തി ഇൻ്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചു. ഗാസ മുനമ്പിലെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സ്ട്രിപ്പിലെ പലസ്തീൻ ജനതയ്ക്ക് ആവശ്യമായ വൈദ്യചികിത്സയും പ്രഥമ ശുശ്രൂഷാ സേവനങ്ങളും നൽകുന്നതിനുമായാണ് എമിറാത്തി മെഡിക്കൽ പ്രതിനിധി സംഘം ഗാസ മുനമ്പിൽ യുഎഇ സ്ഥാപിച്ച ഇൻ്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റൽ സന്ദർശിച്ചത്.

ഡോ.നൂറ ഖാമിസ് അൽ ഗൈത്തിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു, എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) അതോറിറ്റിയുടെ പ്രതിനിധികൾ നിലവിൽ ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3′- ആശുപത്രിയുടെ സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും വിവരിച്ചു.

പലസ്തീനിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് ഈ സന്ദർശനത്തിന് പിന്നിലെന്ന് അൽ ഗൈതി പറഞ്ഞു. ​ഗാസയുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാനും പരിക്കേറ്റവർക്ക് ആരോഗ്യ സംരക്ഷണം നൽകാനും ഓപ്പറേഷൻ ഗാലൻ്റ് നൈറ്റിൻ്റെ സുപ്രധാന പ്രവർത്തനങ്ങൾ തുടരാനുമാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഈ ദൗത്യത്തിലൂടെ, ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതങ്ങൾ കുറയ്ക്കാനും വിവിധ സാഹചര്യങ്ങളിൽ അവരെ പിന്തുണയ്ക്കാനും സഹായഹസ്തം നീട്ടിക്കൊണ്ട് യു.എ.ഇ എന്നും കൂടെയുണ്ടാകുമെന്നും പ്രതിനിധി സംഘം വെളിപ്പെടുത്തി.

പരിചയസമ്പന്നരായ എമിറാത്തി മെഡിക്കൽ സംഘം ഗാസ മുനമ്പിലെ ഫീൽഡ് ഹോസ്പിറ്റലിൻ്റെ മേൽനോട്ടം ഏറ്റെടുത്തു, പലസ്തീൻ ജനതയ്ക്ക് അവശ്യ ആരോഗ്യ സംരക്ഷണവും മാനുഷിക പിന്തുണയും നൽകാൻ നിലവിൽ ഈ മെഡിക്കൽ സംഘം ആശുപത്രിയിൽ സേവനമനുഷ്ടിക്കുന്നു.

വിവിധ മെഡിക്കൽ ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ ജനറൽ, പീഡിയാട്രിക്, വാസ്കുലർ ശസ്ത്രക്രിയകൾക്കായി സമർപ്പിത ഓപ്പറേഷൻ റൂമുകൾ ഉണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും തീവ്രപരിചരണ വിഭാഗങ്ങൾ, അത്യാധുനിക അനസ്തേഷ്യ വിഭാഗം, ഇൻ്റേണൽ മെഡിസിൻ, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി തുടങ്ങിയ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന, ഓൺ-സൈറ്റ് ഫാർമസിയും ലബോറട്ടറിയും വേഗത്തിലുള്ളതും കൃത്യവുമായ രോഗനിർണയം സാധ്യമാക്കുന്നു, ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്ന വ്യക്തിഗത ചികിത്സാ പദ്ധതികൾക്ക് വഴിയൊരുക്കുന്നു.

You May Also Like

More From Author

+ There are no comments

Add yours