​ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്ക വീറ്റോ ചെയ്യ്തു; നിരാശ രേഖപ്പെടുത്തി യു.എ.ഇ

1 min read
Spread the love

ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എ.ഇ – യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്യ്തത് ‘അഗാധമായ നിരാശ’ ഉണ്ടാക്കിയെന്ന് യുഎഇ പറഞ്ഞു.

15 അംഗ സുരക്ഷാ കൗൺസിലിലെ വോട്ടെടുപ്പ് 13-1 ആയിരുന്നു, യുകെ വിട്ടുനിന്നു, ഇത് യുദ്ധം അവസാനിപ്പിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ പിന്തുണയെ പ്രതിഫലിപ്പിക്കുന്നു. എന്നാൽ അൾജീരിയ സമർപ്പിച്ച പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.

ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെടുന്ന സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിൻ്റെ മൂന്നാമത്തെ യുഎസ് വീറ്റോ ആയിരുന്നു ഇത്. “15 അംഗങ്ങളിൽ 13 അംഗങ്ങൾ പിന്തുണച്ച മാനുഷിക വെടിനിർത്തൽ കരട് പ്രമേയത്തിൽ യു.എൻ രക്ഷാസമിതിയിൽ ഇന്ന് നടന്ന വോട്ടെടുപ്പിൻ്റെ ഫലത്തിൽ യുഎഇ കടുത്ത നിരാശയിലാണ്. നാല് മാസത്തിലേറെയായി. കൂട്ടക്കൊലയുടെ അവസാനമില്ല, ഈ യുദ്ധം അവസാനിപ്പിക്കണം.”യു.എ.ഇ മിഷൻ പ്രസ്താവനയിൽ പറഞ്ഞു.

ഗാസയിൽ അടിയന്തിര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന സുരക്ഷാ കൗൺസിലിൽ അൾജീരിയ സമർപ്പിച്ച കരട് പ്രമേയം വീറ്റോ ചെയ്യുന്നത് ഖേദകരവും മാനുഷിക ദുരന്തത്തെ ആഴത്തിലാക്കുന്നതുമാണെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അൻവർ ഗർഗാഷ് പറഞ്ഞു.

പ്രമേയത്തെ അനുകൂലിച്ചുള്ള ഓരോ വോട്ടും പലസ്തീനികളുടെ ജീവിക്കാനുള്ള അവകാശത്തിനുള്ള പിന്തുണയാണെന്ന് യു.എന്നിലെ അൾജീരിയൻ പ്രതിനിധി അമർ ബെൻഡാമ പറഞ്ഞു. എന്നാൽ, അതിനെതിരെ വോട്ട് ചെയ്യുന്നത് ക്രൂരമായ അക്രമത്തിന് പിന്തുണ നൽകുന്നതിനെ സൂചിപ്പിക്കുന്നുവെന്നും അൾജീരിയയുടെ നയതന്ത്രപ്രതിനിധി വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours