യു.എ.ഇ: യു.എ.ഇ കേർപ്പറേറ്റ് നികുതിയിൽ നഷ്ടമുണ്ടായാലും ചെറുകിട ബിസിനസുകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവിറങ്ങി. മുഴുവൻ വർഷത്തെയും കോർപ്പറേറ്റ് നികുതികളുടെ കാലയളവ് അടിസ്ഥാനപ്പെടുത്തുന്നതും ആരംഭിച്ചു.
ബിസിനസുക്കാർ അവരുടെ ഓഡിറ്റിംഗ് പ്രക്രിയകൾ വേഗത്തിലാക്കാനും ഏതെങ്കിലും തരത്തിൽ പരാതികളുണ്ടെങ്കിൽ ഫെഡറൽ ടാക്സ് അതോറിറ്റിയിൽ കംപ്ലയിൻസ് രജിസ്റ്റർ ചെയ്യുന്നത് ഉറപ്പാക്കാനും ഉത്തരവിൽ നിർദ്ദേശമുണ്ട്.
ബിസിനസ്സ് താരതമ്യേന പുതിയതാണോ അതോ നഷ്ടം വരുത്തിയതാണോ എന്നത് പരിഗണിക്കില്ല. വാർഷിക ലാഭം 375,000 ദിർഹത്തിന് മുകളിലാണോ താഴെയാണോ എന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റർ ചെയ്യണമെന്ന് നിർബന്ധമാണ്.
“കോർപ്പറേറ്റ് ടാക്സ് രജിസ്ട്രേഷന് തങ്ങളുടെ ലാഭം 375,000 ദിർഹം ലാഭത്തിലേക്ക് എത്തുന്നതുവരെ കാത്തിരിക്കാനാകുമെന്ന് ചില എസ്എംഇ ഉടമകൾക്കിടയിൽ ഇപ്പോഴും സംശയങ്ങൾ ഉണ്ടെന്ന് തോന്നുന്നു,” അത് തീർത്തും തെറ്റാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കോർപ്പറേറ്റ് നികുതിയുടെ രജിസ്ട്രേഷൻ നടപടികൾ കഴിഞ്ഞ വർഷം ജൂൺ മുതൽ ആരംഭിച്ചിരുന്നു. 2025 സെപ്തംബറോടെ നിലവിലെ മുഴുവൻ ബിസിനസ്സ് സ്ഥാപനങ്ങളും രജിസ്ട്രേഷൻ നിർബന്ധമായും ചെയ്യ്തിരിക്കണം.
+ There are no comments
Add yours