കനത്ത മഴയ്ക്കിടെ വെള്ളപ്പൊക്കത്തിൽ യു.എ.ഇ പൗരന് ദാരുണാന്ത്യം

1 min read
Spread the love

റാസൽഖൈമയിലെ ഒരു വാഡിയിൽ കാർ ഒഴുക്കിൽപ്പെട്ട് ചൊവ്വാഴ്ച എമിറാത്തി പൗരൻ മരിച്ചതായി എമിറേറ്റ് പോലീസ് അറിയിച്ചു. എമിറേറ്റിൻ്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചത്.

രാജ്യത്തുടനീളം പെയ്ത കനത്ത മഴയെത്തുടർന്ന് താഴ്‌വരയിലെ ജലനിരപ്പ് ഉയർന്നത് വെള്ളപ്പൊക്കത്തിന് കാരണമായി.അപകടകരമായ മഴയുള്ള കാലാവസ്ഥയിൽ ഇത്തരം പ്രദേശങ്ങളും ഒഴുകുന്ന താഴ്‌വരകളും ഒഴിവാക്കണമെന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻ്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

മഴയുടെ കാഠിന്യം വർധിക്കുന്നതിനനുസരിച്ച് പൊതുജനങ്ങളോട് ജാ​ഗ്രത പാലിക്കാനും അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് യു.എ.ഇയിൽ ഇന്ന് രാവിലെ റെഡി അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥയിലെ മാറ്റത്തിനനുസരിച്ച് ചിലയിടങ്ങളിൽ റെഡ് അലേർട്ടും മറ്റ് ചിലയിടങ്ങളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു, സ്വകാര്യ സ്‌കൂളുകൾ ബുധനാഴ്ചയും ഓൺലൈൻ ക്ലാസുകൾ നടത്തും. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കായി എമർജൻസി നമ്പറുകൾ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.

ഏത് അടിയന്തിര സാഹടര്യത്തിലും ഈ നമ്പറുകളിലേക്ക് വിളിച്ചാൽ ഉടൻ സഹായമെത്തിക്കാമെന്ന് അതോറിറ്റി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours