യുഎഇ: ഭരണാധികാരികളുടെ ചിത്രം പതിച്ച നാണയം പുറത്തിറക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവയുടെ ചിത്രങ്ങൾ ആണ് നായണയത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.
നാണയങ്ങളുടെ ചിത്രങ്ങൾ യുഎഇ സെൻട്രൽ ബാങ്ക് എക്സ് പ്ലാറ്റ്ഫോം വഴി പുറത്തുവിട്ടു. 50 ദിർഹം നാണയത്തിന്റെ ചിത്രങ്ങൾ ആണ് പുറത്തുവിട്ടിരിക്കുന്നത്. നാണയത്തിന്റെ രണ്ട് വശത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. നാണയത്തിന്റെ മറുവശത്ത് യുഎഇയുടെ ലോഗോയും അറബിയിലും ഇംഗ്ലീഷിലും സെൻട്രൽ ബാങ്ക് ഓഫ് യുഎഇ എന്നാണ് എഴുതിയിരിക്കുന്നത്.

മറുവശത്ത് ഷെയ്ഖ് മുഹമ്മദിന്റെയും, ദുബായ് കിരീടാവകാശിയും ചിത്രങ്ങൾ ആണ് പതിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്‌പോർട്‌സ് അവാർഡിന്റെ 12ാമത് പതിപ്പ് ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് നാണയങ്ങൾ പുറത്തിറക്കിയത്.
പ്രാദേശിക തലത്തിലും ആഗോളതലത്തിലും വലിയ സംഭാവനകൾ നൽകിയ വ്യക്തികളെയും ടീമുകളെയും സംഘടനകളെയും ആദരിക്കുന്ന അവാർഡാണിത്. നാണയങ്ങൾ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ക്രിയേറ്റിവ് സ്‌പോർട്‌സ് അവാർഡിന് കൈമാറി. ഇപ്പോൾ വിൽപനക്കായി നാണയം ലഭ്യമാകില്ല.
+ There are no comments
Add yours