അഭിലാഷത്തിൻ്റെയും പുതുമയുടെയും പ്രതീകമായി ഒന്നരപതിറ്റാണ്ടുകാലമായി ബുർജ് ഖലീഫ ദുബായിൽ നിലകൊള്ളുന്നു. നഗരത്തിലെ ആധുനിക ചാരുതയുടെ പര്യായമായ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജനുവരി 4 ന് അതിൻ്റെ 15-ാം വാർഷികം ആഘോഷിക്കുകയാണ്.
മണൽപ്രദേശമായ ദുബായിൽ അനേകം നിലകളുള്ള കെട്ടിടത്തിന്റെ സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക പോലും നിർമാണഘട്ടത്തിൽ നിലനിന്നിരുന്നു. എന്നാൽ എല്ലാ ആശങ്കകളും പ്രതിബന്ധങ്ങളും ദൂരീകരിച്ച് ബുർജ് ഖലീഫ ആധുനികലോകത്ത് അത്ഭുതമായുയർന്നു.
2004 ലാണ് ബുർജ് ഖലീഫയുടെ നിർമാണപ്രവർത്തനം ആരംഭിച്ചത്. അഞ്ച് വർഷക്കാലം കൊണ്ട് കെട്ടിടത്തിന്റെ ബാഹ്യമായുള്ള പണികൾ പൂർത്തിയായി. 828 മീറ്റർ (2,716.5 അടി) ഉയരമുള്ള കെട്ടിടത്തിന് 163 നിലകളുണ്ട്. 2010 ജനുവരിയിൽ ബുർജ് ഖലീഫയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. മുഹമ്മദ് കജൂർ അലബ്ബാറിന്റെ ഉടമസ്ഥയിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനിയായ എമാർ പ്രോപർട്ടീസിന്റേതാണ് ബുർജ് ഖലീഫ. അതസേമയം, ഈ കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങളുടെ ചുമതല ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് സി & ടി, യുഎഇയിലെ ആരബ്ടെക്, ബെൽജിയം കമ്പനിയായ ബെസിക്സ് എന്നിവയ്ക്കായിരുന്നു. ദുബായ് മാൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം നടത്തിയത് എമാർ കമ്പനിയായിരുന്നു.
2004ൽ തുടങ്ങിയ ബുർജ് ഖലീഫയുടെ പണി ആറ് വർഷങ്ങൾ കൊണ്ട് പൂർത്തീകരിച്ച് 2010ൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ലോകത്തിന് സമ്മാനിച്ചു.1.5 ബില്ല്യൺ ഡോളറാണ് നിർമ്മാണ തുക അതായത്, 1,28,64,97,94,700.00 കോടി ഇന്ത്യൻ മണി.എണ്ണിയെടുക്കാൻ പറ്റാത്ത അത്രയും രൂപ ചിലവഴിക്കേണ്ടി വന്നുവെങ്കിലും, ദുബായിൽ പറന്നിറങ്ങുന്ന ആളുകളത്രയും ആദ്യം തേടുക ബുർജ് ഖലീഫ എവിടെയെന്നാകും.
+ There are no comments
Add yours