പാക്കിസ്ഥാനിലെ സാമ്പത്തിക മേഖലകളിലെ നിക്ഷേപത്തിനായി യുഎഇ 10 ബില്യൺ ഡോളർ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
പാകിസ്ഥാൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുമായി പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് അബുദാബിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പ്രഖ്യാപനം.
ഖസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, വിവിധ മുൻഗണനാ മേഖലകളിൽ, പ്രത്യേകിച്ച് സമ്പദ്‌വ്യവസ്ഥ, വ്യാപാരം, വികസനം എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഷെയ്ഖ് മുഹമ്മദും ഷെരീഫും ചർച്ച ചെയ്തു.
യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം എന്നിവയിലെ സഹകരണം വിപുലീകരിക്കുന്നതിനും യുഎഇയുടെ പ്രചോദനാത്മകമായ വികസന യാത്രയിൽ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള തൻ്റെ രാജ്യത്തിൻ്റെ പ്രതിബദ്ധത ഷെരീഫ് സ്ഥിരീകരിച്ചു.
+ There are no comments
Add yours