റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ; രോഗികൾക്ക് ജീവിതം മാറ്റിമറിക്കുന്ന ആശ്വാസവുമായി യു.എ.ഇ

1 min read
Spread the love

അബുദാബി: നൂതന റോബോട്ടിക് സർജറിയിലെ മുൻനിരക്കാരായ അബുദാബിയിലെ ഷെയ്ഖ് ഷാഖ്ബൗട്ട് മെഡിക്കൽ സിറ്റിയിൽ (എസ്എസ്എംസി) വിട്ടുമാറാത്ത കാൽമുട്ട് പ്രശ്നങ്ങളുള്ള രോഗികൾക്ക് ജീവിതം മാറ്റിമറിക്കുന്ന ആശ്വാസം നൽകുകയാണ് ആശുപത്രി അധികൃതർ.

യു.എ.ഇ.യിലെ പ്രമുഖ ആശുപത്രികളിലൊന്നായ എസ്.എസ്.എം.സിയും, അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയും (സെഹ) മയോ ക്ലിനിക്കും ചേർന്നുള്ള സംയുക്ത സംരംഭമാണ്, അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തുക എന്നത്.

ഓർത്തോപീഡിക് വിഭാഗം ചെയർ ഡോ. മുഹമ്മദ് മുഅത്ത് ആദി, വിട്ടുമാറാത്ത കാൽമുട്ട് വേദനയും ഓസ്റ്റിയോ ആർത്രൈറ്റിക് അവസ്ഥകളും പരിഹരിക്കുന്നതിൽ റോബോട്ടിക് കാൽമുട്ട് ജോയിൻ്റ് റീപ്ലേസ്‌മെൻ്റിൻ്റെ പ്രാധാന്യം വിലയിരുത്തുന്നു.

“ഞങ്ങളുടെ രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ പ്രാഥമിക പരി​ഗണന ടെക്നോളജികൾക്കാണെന്നും ഡോ. മുഹമ്മദ് മുഅത്ത് ആദി അറിയിച്ചു. ഈ അത്യാധുനിക സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിലൂടെ – എസ്എസ്എംസിയിലെ റോബോട്ടിക് കാൽമുട്ട് ജോയിൻ്റ് മാറ്റിസ്ഥാപിക്കൽ വിട്ട് മാറാത്ത കാൽമുട്ട് വേദനയെ പാടെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

റോബോട്ടിക്-അസിസ്റ്റഡ് സമീപനം, ശസ്ത്രക്രിയയിലുടനീളം സർജൻ്റെ പൂർണ്ണ നിയന്ത്രണത്തിൽ തുടരുന്നുവെന്നും രോഗികൾക്ക് ഹ്രസ്വവും ദീർഘകാലവുമായ ഫലങ്ങളോടെ ശസ്ത്രക്രിയാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.

52 വയസ്സുള്ള ഒരു പുരുഷനെയും 72 വയസ്സുള്ള ഒരു സ്ത്രീയെയും പോലെയുള്ള രോഗികൾ, ശസ്ത്രക്രിയയ്ക്കുശേഷം ചലനശേഷിയിലും വേദന ഒഴിവാക്കുന്നതിലും കാര്യമായ മാറ്റമുണ്ടായതായി പറയുന്നു.

You May Also Like

More From Author

+ There are no comments

Add yours