പോർവിമാനം തകർന്നുവീണു
രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടു

1 min read
Spread the love

ദമ്മാം: സൗദി അറേബ്യയിൽ യുദ്ധവിമാനം തകർന്നുവീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ദഹ്റാനിൽ കിങ് അബ്ദുൽ അസീസ് വ്യോമത്താവളത്തിലാണ് സംഭവം.

സൗദി വ്യോമസേനയുടെ എഫ്-15 എസ്എ ഇനത്തിൽ പെട്ട പോർവിമാനമാണ് തകർന്നുവീണത്. പതിവ് പരിശീലനത്തിനിടെയാണ് സംഭവമെന്നും രണ്ടു സൈനികർ വീരമൃത്യുവരിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതേ ഇനത്തിൽ പെട്ട യുദ്ധവിമാനം കഴിഞ്ഞ ജൂലൈയിൽ തകർന്നുവീണ് രണ്ട് സൗദി സൈനികർ കൊല്ലപ്പെട്ടിരുന്നു. രണ്ട് സീറ്റുകളുള്ള യുദ്ധവിമാനമാണ് എഫ്-15.

സൗദി റോയൽ എയർഫോഴ്‌സിന് കീഴിലെ എഫ്-15 എസ്എ യുദ്ധവിമാനം കഴിഞ്ഞ ജൂലൈയിൽ ഖമീസ് മുശൈത്തിൽ തകർന്നുവീണും അപകടം നടന്നിരുന്നു. കിങ് ഖാലിദ് എയർബേസ് മേഖലയിൽ പരിശീലന പറക്കലിനിടെയുണ്ടായ അപകടത്തിലും രണ്ട് സൈനികർ കൊല്ലപ്പെടുകയുണ്ടായി.

You May Also Like

More From Author

+ There are no comments

Add yours