ദുബായിൽ ഷോപ്പിം​ഗ് കോംപ്ലക്സിന്റെ ഒരു ഭാ​ഗം തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

0 min read
Spread the love

ദുബായ്: ദുബായിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ അൽമുല്ല പ്ലാസയുടെ ഒരു ഭാഗം തകർന്ന് രണ്ടു പേർക്ക് പരിക്ക്. ഭാരമേറിയ വസ്തുക്കൾ ക്രമമല്ലാതെ അടുക്കി വച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. വലിയ തിരക്കില്ലാത്ത സമയത്താണ് സംഭവമെന്നതിനാൽ വലിയ അപകടം ഒഴിവായി.

ദുബായിലെ പഴക്കം ചെന്ന ഷോപ്പിംഗ് കോംപ്ലക്‌സുകളിലൊന്നാണ് അൽമുല്ല പ്ലാസ. ശനിയാഴ്ച രാത്രിയോടെയാണ് കോംപ്ലക്‌സിന്റെ ഭാഗം അടർന്നു വീണത്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്നാണ് വിവരം.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ആവശ്യമെങ്കിൽ കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നാണ് ദുബായ് പോലീസ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല പരിക്കേറ്റവർക്ക് വിദ​ഗ്ധ ചികിത്സ നൽകാനും നിർദ്ദേശമുണ്ട്.

ഇതിനിടെ കോംപ്ലക്സിന്റെ പഴക്കത്തെ കുറിച്ച് പലത്തവണ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും , അറ്റക്കുറ്റപണികൾ നടത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും ആരോപണങ്ങളുണ്ട്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ഈ ഷോംപ്പിം​ഗ് കോപ്ലസിൽ ജോലി ചെയ്യുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours