ന്യൂഡൽഹിയിലെ യാത്രക്കാർ റെയിൽ കട്ട് മുതൽ സുഭാഷ് മാർഗ് കട്ട് വരെയുള്ള (സ്ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള റോഡുകൾ) നേതാജി സുഭാഷ് മാർഗ് വഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം രാവിലെ 6 മണി മുതൽ ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്, ദിവസം മുഴുവൻ ഇത് പ്രാബല്യത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ലാൽ ഖില (ചെങ്കോട്ട) മെട്രോ സ്റ്റേഷൻ അടച്ചിട്ടിരിക്കുന്നു.
ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ യുഎപിഎ വകുപ്പ് പ്രകടനം ഡൽഹി പോലീസ് കേസെടുത്തു. ചെങ്കോട്ട മെട്രോ സ്‌റ്റേഷന് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തിന് ചുക്കാൻ കാരണമായ കാറിൽ മൂന്ന് പേരാണുണ്ടായിരുന്നതെന്നാണ് ഡൽഹി പോലീസിന്റെ നിലവിലെ നിഗമനം. ഡൽഹിയിലുണ്ടായത് ഭീകരാക്രമണമാണെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുഎപിഎ വകുപ്പ് ചുമത്തി ആണ് പോലീസ് കേസ് എടുത്തിട്ടുള്ളത്. ചാവേർ ആക്രമണമാണ് ഇന്നലെ ഡൽഹിയിലുണ്ടായതെന്നാണ് സൂചന. സ്ഫോടനത്തിന്റെപശ്ചാത്തലത്തിൽ പ്രദാനമന്ത്രി നരേന്ദ്ര മോദി സാഹചര്യം വിലയിരുത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സ്‌ഫോടനത്തിൽ പരിക്കേറ്റ ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കുകയും ചെയ്തു.
സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരിച്ച വിവരം. അതേസമയം, 13പേർ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. ഡൽഹി, യുപി സ്വദേശികളാണ് കൊല്ലപ്പെട്ടത് എന്നാണ് വിവരം. പരിക്കേറ്റ നാല് പേരുടെ നില അതീവ ഗുരുതരമാണ്.
ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ
ചെങ്കോട്ടയ്ക്ക് സമീപമുള്ള സ്ഫോടനവുമായി ബന്ധപ്പെട്ട് സാധ്യമായ എല്ലാ അന്വേഷണവും നടത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തെ കുറിച്ച് ഡൽഹി പൊലീസ് കമ്മിഷണറുമായും സ്പെഷൽ ബ്രാഞ്ച് മേധാവിയുമായും സംസാരിച്ചു. എല്ലാ പ്രധാന അന്വേഷണ ഏജൻസികളും സ്ഥലത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചതായും അമിത് ഷാ പറഞ്ഞു. സ്ഫോടന സ്ഥലവും പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയും അദ്ദേഹം സന്ദർശിച്ചു.
സ്ഫോടന വിവരം ലഭിച്ച് 10 മിനിറ്റിനുള്ളിൽ ഡൽഹി ക്രൈം ബ്രാഞ്ചിൽ നിന്നും ഡൽഹി സ്പെഷൽ ബ്രാഞ്ചിൽ നിന്നുമുള്ള ടീമുകൾ സ്ഥലത്തെത്തി.
ഫൊറൻസിക് ഉദ്യോഗസ്ഥർക്കൊപ്പം എൻഎസ്ജി, എൻഐഎ ടീമുകളും ഇപ്പോൾ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി കമ്മിഷണറുമായും സ്പെഷൽ ബ്രാഞ്ച് ഇൻ ചാർജുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. അവർ രണ്ടുപേരും സംഭവസ്ഥലത്തുണ്ട്. എല്ലാ സാധ്യതകളും ഞങ്ങൾ പരിശോധിക്കുന്നുണ്ട്. എല്ലാ സാധ്യതകളും കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം നടത്തും’’ – അമിത് ഷാ പറഞ്ഞു.

+ There are no comments
Add yours