ദുബായ്: ദുബായിലെ ഗതാഗത കുരുക്കുകളിൽ ഉടൻ പരിഹാരമുണ്ടാകുമെന്നും ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഫെഡറൽ റോഡുകളിൽ ഇത് സംബന്ധിച്ച് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മന്ത്രി സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്റൂയി വ്യക്തമാക്കി.
ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഫെഡറൽ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ഒരു പഠനം ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രി എഞ്ചിനീയർ സുഹൈൽ മുഹമ്മദ് ഫറജ് അൽ മസ്റൂയി വെളിപ്പെടുത്തുകയും ചെയ്തു.
2024 പകുതിയോടെ പദ്ധതി പൂർത്തികരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ്ക്കും നോർത്തേൺ എമിറേറ്റ്സിനും ഇടയിലുള്ള ഫെഡറൽ റോഡുകളിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്എൻസി) അംഗം അദ്നാൻ ഹമദ് അൽ ഹമ്മദിയുടെ ആദ്യ ഓർഡിനറിയുടെ മൂന്നാം സെഷനിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രഖ്യാപനം. FNC യുടെ 18-ാം നിയമസഭയിലാണ് ചോദ്യമുന്നയിച്ചത്.
ലോകമെമ്പാടുമുള്ള നഗരങ്ങൾ അഭിമുഖീകരിക്കുന്ന ഒരു പൊതുവെല്ലുവിളി ഗതാഗതക്കുരുക്കാണെന്ന കാര്യം തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ദുബായിൽ വേണ്ട ഇടപെടലുകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
യുഎഇയിലെ റോഡുകൾ ആഗോളതലത്തിൽ ടോപ്പ് 10-ൽ ഇടംപിടിച്ചിട്ടുണ്ടെന്നും, തുടർച്ചയായ വികസനത്തിന് വിധേയമാണെന്നും, പ്രത്യേകിച്ച് ഗതാഗത ശൃംഖലകളിൽ, ഇത്തിഹാദ് റെയിൽ പോലുള്ള പദ്ധതികൾ ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ദുബായിലെ റോഡുകളിൽ അതി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഗതാഗത കുരുക്ക് നീക്കാനാണ് ശ്രമിക്കുന്നത്. എഐ പോലുള്ള സാങ്കേതിക വിദ്യകൾ ഇതിനായി ഉപയോഗിക്കും.
+ There are no comments
Add yours