മനാമ: രാജ്യത്ത് നടപ്പിലാക്കുന്ന വികസന പദ്ധതികൾ എല്ലാം ശരിയായ രീതിയിൽ എത്തുന്നുണ്ടോയെന്ന് അറിയാൻ വേണ്ടി ബുസൈതീൻ തീരപ്രദേശവും, പാർക്കുമെല്ലാം മുനിസിപ്പൽ, കാർഷികകാര്യ മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറകും സംഘവും സന്ദർശിച്ചു.
മന്ത്രിസഭ അംഗീകരിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ശരിയായ രൂപത്തിൽ രാജ്യത്ത് നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ വേണ്ടിയാണ് മന്ത്രിയും സംഘവും സന്ദർശനം നടത്തിയത്.
മന്ത്രിയോടൊപ്പം പാർലമെന്റ് അംഗം ഡോ. മുഹമ്മദ് അൽ ഹുസൈനി, മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അന്നആർ, മുനിസിപ്പൽ ഡയറക്ടർ ഇൻചാർജ് മുഹമ്മദ് സഅദ് അസ്സഹ്ലി, മുനിസിപ്പൽ കൗൺസിൽ അംഗം മുഹമ്മദ് യൂസുഫ് അൽ മഹ്മൂദ് തുടങ്ങിയ മുതിർന്ന നേതാക്കൾ എല്ലാം പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയെത്തിയിരുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ എന്താണെന്ന് കണ്ടെത്തി അത് പരിശോധിച്ച് മുന്നോട്ടു പോകാൻ വേണ്ടിയാണ് ഈ സന്ദർശനം എന്ന് മന്ത്രിയും സംഘവും വിലയിരുത്തി.
+ There are no comments
Add yours