സ്വകാര്യതയെ മാനിക്കുന്നു; ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക്

1 min read
Spread the love

യു.എ.ഇ: അടുത്ത മാസം മുതൽ തങ്ങളുടെ ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്‌ഡേറ്റ് ചെയ്യില്ലെന്ന് യു.എ.ഇയിലെ പ്രമുഖ ബാങ്ക് അറിയിച്ചു.

ഫസ്റ്റ് അബുദാബി ബാങ്ക്(FAB) ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പിൽ, 2024 ഫെബ്രുവരി 7 മുതൽ തങ്ങളുടെ ശാഖകളിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്‌ഡേറ്റ് ചെയ്യില്ലെന്ന് അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കുന്നതായും ഇവർ അറിയിപ്പിൽ പറയുന്നു.

ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ, ഇ-മെയിൽ ഐഡികൾ, മെയിലിംഗ് വിലാസം, തിരിച്ചറിയൽ രേഖകൾ എന്നിവ അപ്‌ഡേറ്റ് ഇനി മുതൽ ബാങ്കിൽ രേഖപ്പെടുത്തേണ്ടതില്ല. 2023-ന്റെ അവസാനത്തോടെ, യു.എ.ഇയിൽ ഉടനീളം FAB-ന് 65 ശാഖകൾ/ക്യാഷ് ഓഫീസുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യു.എ.ഇ ബാങ്കുകൾ തങ്ങളുടെ ഉപഭോക്തൃ സേവനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഉപഭോക്താക്കൾക്ക് വീടുകളിലിരുന്നും ഓഫീസുകളിലിരുന്നും അവരുടെ സൗകര്യത്തിന് ഒരു ബട്ടണിൽ ക്ലിക്കുചെയ്‌ത് സേവനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി ബാങ്കിന് സാധിക്കുന്നു.

സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇയുടെ (സിബിയുഎഇ) 2022 റിപ്പോർട്ട് അനുസരിച്ച്, സാമ്പത്തിക സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ മൂലം ഫിസിക്കൽ ബാങ്ക് ശാഖകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 22.3 ശതമാനം കുറഞ്ഞു. കൂടാതെ, 22 പ്രാദേശിക ബാങ്കുകളും ഒരു പ്രത്യേക ബാങ്കും ഉൾപ്പെടെ 573 ശാഖകൾ, ഇലക്ട്രോണിക് ബാങ്കിംഗ് സേവന യൂണിറ്റുകൾ, പേ ഓഫീസുകൾ എന്നിവയിലൂടെ പ്രവർത്തിക്കുന്നു.

പൂർണ്ണമായും ഡിജിറ്റലൈസേഷൻ സാധ്യമായതോടെ 2023-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ എഫ്എബി റെക്കോർഡ് പ്രകടനം കൈവരിച്ചു, 12.4 ബില്യൺ ദിർഹം അറ്റാദായം റിപ്പോർട്ട് ചെയ്തു, വർഷാവർഷം 58 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

You May Also Like

More From Author

+ There are no comments

Add yours