രണ്ട് ലോക ബ്രാന്റുകൾ കൈകോർക്കുന്നു; ദുബായിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ലോക്ക് ടവർ

1 min read
Spread the love

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരംകൂടിയ താമസസൗകര്യങ്ങളോട് കൂടിയ ക്ലോക്ക് ടവർ ദുബായിൽ നിർമ്മിക്കുന്നു. യുഎഇയുടെ പ്രീമിയം റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ലണ്ടൻ ഗേറ്റും ദുബായിലെ സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറും ചേർന്നാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ക്ലോക്ക് ടവർ ദുബായ് മറീനയിൽ ഒരുക്കാനാണ് ലണ്ടൻ ​ഗേറ്റ് ലക്ഷ്യമിടുന്നത്. സ്വിസ് ആഡംബര വാച്ച് നിർമ്മാതാക്കളായ ഫ്രാങ്ക് മുള്ളറുമായി ചേർന്ന് ഇത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കാൻ സാധിച്ചാൽ യുഎഇയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ ക്ലോക്ക് ടവർ തങ്ങളുടെ മാസ്റ്റർ പീസായി മാറുമെന്ന് ലണ്ടൻ ഗേറ്റ് സിഇഒ ഇമാൻ താഹ പറഞ്ഞു.

ഫ്രാങ്ക് മുള്ളർ ബ്രാന്റിൽ വരുന്ന വാച്ചിന്റെ പേരിൽ ടവറിന് എറ്റെർനിറ്റാസ് എന്നാണ് പേര് നൽകുന്നത്. പദ്ധതി 2024 ജനുവരിയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. താമസക്കാർക്ക് 2026-ഓടെ കൈമാറാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

You May Also Like

More From Author

+ There are no comments

Add yours